എം.കെ.രാഘവന് വോട്ട് കുറയും; കോഴിക്കോടിന്റെ മനസിലെന്ത്? മനോരമന്യൂസ് സര്‍വേ ഫലം

mk-raghavan-clt-11
SHARE

കോഴിക്കോട്ട് യുഡിഎഫിന് രണ്ടര ശതമാനത്തിലധികം വോട്ട് കുറയുമെന്ന് മനോരമന്യൂസ്-വിഎംആർ പ്രീ–പോള്‍ സര്‍വേ. എല്‍ഡിഎഫിന് 0.19 ശതമാനം വോട്ട് കൂടും. എന്നാല്‍ യുഡിഎഫിനെ മറികടക്കാന്‍ ഇത് മതിയാകില്ലെന്നും സര്‍വേ പ്രവചിക്കുന്നു. എന്‍ഡിഎ വോട്ടില്‍ 1.29 ശതമാനം വര്‍ധന കൂടി പ്രതീക്ഷിക്കുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിനാണ് മേല്‍ക്കൈ. അവര്‍ക്ക് 43.22 ശതമാനം വോട്ട് ലഭിക്കും. 38.09 ആണ് എല്‍ഡിഎഫിന്റെ വോട്ട് ഷെയര്‍. എന്‍ഡിഎയ്ക്ക് 16.26 ശതമാനവും.

kozhikode-vote-11

2019ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സിറ്റിങ് എംപി എം.കെ.രാഘവൻ 85,225 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎമ്മിലെ എ.പ്രദീപ് കുമാറിനെ പരാജയപ്പെടുത്തിയത്. ലോക്സഭയിൽ രാഘവന്റെ ഹാട്രിക് വിജയമായിരുന്നു ഇത്. 2009ൽ കന്നിയങ്കത്തില്‍ രാഘവൻ  838 വോട്ടിന്റെ നേരിയ മാർജിനിൽ ഇപ്പോഴത്തെ സംസ്ഥാനമന്ത്രി പി.എ.മുഹമ്മദ് റിയാസിനെ തോൽപ്പിച്ചു. 2014ൽ സിപിഎം പിബി അംഗം എ.വിജയരാഘവൻ എതിരാളിയായെത്തിയപ്പോൾ എം.കെ.രാഘവന്റെ ഭൂരിപക്ഷം 16,883 ആയി വർധിക്കുകയും ചെയ്തു.

മാര്‍ച്ച് മാസം സംസ്ഥാനത്തെ മുഴുവന്‍ നിയമസഭാമണ്ഡലങ്ങളും കവര്‍ ചെയ്ത് 28,000 വോട്ടര്‍മാരെ നേരില്‍ക്കണ്ടാണ് മനോരമന്യൂസ്–വി.എംആര്‍ പ്രീ–പോള്‍ സര്‍വേ നടത്തിയത്. ഈ സമയത്ത് തിരഞ്ഞെടുപ്പ് നടന്നാല്‍ എന്താകും സാധ്യതകള്‍ എന്നാണ് സര്‍വേ വിലയിരുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരെ മുഖാമുഖം കണ്ട് തയാറാക്കിയ സര്‍വേയാണ് മനോരമന്യൂസ്–വിഎംആര്‍ ‘ഇരുപതില്‍ ആര്’ സര്‍വേ.

UDF to retain Kozhikode in 2024 general elections, says Manorama News-VMR Mood Pre-poll Survey.

MORE IN BREAKING NEWS
SHOW MORE