കണ്ണൂരില്‍ പ്രവചനം അസാധ്യം; യുഡിഎഫ് വിയര്‍ക്കും; മനോരമന്യൂസ് സര്‍വേ ഫലം

knr-sudhakaran-jayarajan
SHARE

കണ്ണൂരില്‍ യുഡിഎഫിന് വലിയ വോട്ട് നഷ്ടം പ്രവചിച്ച് മനോരമന്യൂസ്–വി.എം.ആര്‍ പ്രീ–പോള്‍ സര്‍വേ ഫലം. 2019ല്‍ ലഭിച്ച 50.27 ശതമാനത്തില്‍ 7.22 ശതമാനം വോട്ടിന്റെ കുറവാണ് സര്‍വേ പ്രവചിക്കുന്നത്. വോട്ട് വിഹിതം 43 ശതമാനമായി കുറയും. ഇതോടെ മല്‍സരത്തില്‍ എല്‍ഡിഎഫ് ഒപ്പത്തിനൊപ്പമെത്തി. ഇടതുസ്ഥാനാര്‍ഥി എം.വി.ജയരാജന്‍ 43 ശതമാനം വോട്ട് നേടുമെന്നാണ് അനുമാനം. എന്‍ഡിഎ വോട്ടില്‍ വലിയ വര്‍ധനയും സര്‍വേ പ്രവചിക്കുന്നു. മുന്‍ കോണ്‍ഗ്രസ് നേതാവായ സി.രഘുനാഥ് ആണ് ബിജെപി സ്ഥാനാര്‍ഥി. എന്‍ഡിഎ വോട്ടില്‍ 5.5 ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. ആകെ വോട്ട് വിഹിതം 12 ശതമാനം.

kannur-vote-01

കെപിസിസി പ്രസിഡന്റും സിറ്റിങ് എംപിയുമായ കെ.സുധാകരന് ഈ തിരഞ്ഞെടുപ്പ് യുഡിഎഫിന്റെ നായകനെന്ന നിലയില്‍ അഭിമാനപ്രശ്നമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പി.കെ. ശ്രീമതിയെ 94,559 വോട്ടിന് തറപറ്റിച്ചാണ് സുധാകരന്‍ വീണ്ടും ലോക്സഭയിലെത്തിയത്. കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലാണ് കാലങ്ങളായി കണ്ണൂരില്‍ നടക്കാറുള്ളതെങ്കിലും കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് വോട്ട് വര്‍ധിച്ചു. എസ്ഡിപിഐയ്ക്കും മണ്ഡലത്തില്‍ സ്വാധീനമുണ്ട്.

മാര്‍ച്ച് മാസം സംസ്ഥാനത്തെ മുഴുവന്‍ നിയമസഭാമണ്ഡലങ്ങളും കവര്‍ ചെയ്ത് 28,000 വോട്ടര്‍മാരെ നേരില്‍ക്കണ്ടാണ് മനോരമന്യൂസ്–വി.എംആര്‍ പ്രീ–പോള്‍ സര്‍വേ നടത്തിയത്. ഈ സമയത്ത് തിരഞ്ഞെടുപ്പ് നടന്നാല്‍ എന്താകും സാധ്യതകള്‍ എന്നാണ് സര്‍വേ വിലയിരുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരെ മുഖാമുഖം കണ്ട് തയാറാക്കിയ സര്‍വേയാണ് മനോരമന്യൂസ്–വിഎംആര്‍ ‘ഇരുപതില്‍ ആര്’ സര്‍വേ.

Neck to neck fight in Kannur Loksabha constituency, says Manorama News-VMR Pre-poll Survey.

MORE IN PRE-POLL SURVEY 2024
SHOW MORE