വിമര്‍ശനങ്ങള്‍ വ്യക്തിപരമായ ആക്രമണങ്ങളായി; കാലത്തിനൊപ്പം നേതാക്കളും മാറി: വി.മുരളീധരന്‍

കാലം മാറിയതിന് അനുസരിച്ച് നേതാക്കളും മാറിയെന്നും  പണ്ട് കെ.ജി മാരാര്‍ അങ്ങോളമിങ്ങോളം പ്രസംഗിച്ച് നടന്നാണ് നേതാവായതെങ്കില്‍ ഇന്ന് ചാനല്‍ ചര്‍ച്ചയില്‍ വന്നിരുന്നവരും രാഷ്ട്രീയ നേതാക്കളാണെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്‍. അന്ന് ആക്ഷേപങ്ങള്‍ വ്യക്തിപരമല്ല ആശയപരമാണ്, എന്നാലിന്ന് ആക്ഷേപങ്ങള്‍ വ്യക്തിപരമായ ആക്രമണങ്ങളായി മാറുകയാണ്. നിലപാടുകളെ ചോദ്യം ചെയ്യുക എന്നതില്‍ നിന്ന് വ്യക്തിപരമായ എതിര്‍പ്പിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും വി. മുരളീധരന്‍. മനോരമ ന്യൂസ് കോണ്‍ക്ലേവ് 2022ല്‍ ‘എന്തും പറയാമോ?’ എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ പറഞ്ഞു. 

കേരളത്തില്‍ ബിജെപി വളരാതിരിക്കണമെങ്കില്‍ ബിജെപിയെ പ്രതിനിധീകരിക്കുന്നയാള്‍ വികസനത്തിന് എതിരാണെന്ന് പറയണം. അതാണ് തന്റെ കാര്യത്തില്‍ നടക്കുന്നത്. കേരളത്തിന്റെ പൊതുവായ വിഷയങ്ങളില്‍ ആര്‍ക്കും എതിരഭിപ്രായങ്ങളില്ലെന്നും മന്ത്രി പറഞ്ഞു. കാലഘട്ടത്തിനനുസരിച്ച് മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും മാറുന്നു. ഇതിനെ എങ്ങനെ തിരുത്താമെന്ന് ചര്‍ച്ച ചെയ്യണം. സര്‍ക്കാര്‍ എന്ത് ചെയ്താലും സര്‍ക്കാരിനെ വിമര്‍ശിക്കുക എന്ന രീതിയാണ് കണ്ടുവരുന്നത് എന്ന വിമര്‍ശനവും അദ്ദേഹം ഉയര്‍ത്തി.

MORE IN MANORAMA NEWS CONCLAVE 2022