പ്രചാരണം മതവിദ്വേഷം നിറഞ്ഞതായോ?; മൂന്നാംഘട്ടം ആര്‍ക്കൊപ്പം?

Dheshiya-chithram-HD
SHARE

രാജ്യം മൂന്നാംഘട്ട വോട്ടെടുപ്പിലേക്ക് കടക്കുമ്പോള്‍ പൊതുതിരഞ്ഞെടുപ്പില്‍ മല്‍സരം കടുക്കുകയാണ്. ആദ്യ രണ്ട് ഘട്ടങ്ങളിലെ കുറഞ്ഞ പോളിങ് നിരക്ക് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരു പോലെ ആശങ്കപ്പെടുത്തുന്നു. ഏകപക്ഷീയ വിജയമെന്ന പ്രതീക്ഷ പ്രധാനമന്ത്രിയും ബിജെപിയും കൈവിട്ടെന്ന് പ്രതിപക്ഷം പറയുന്നു. എന്നാല്‍ പ്രതിപക്ഷത്തിന്‍റെ മേഖലകളിലാണ് പോളിങ് കുറഞ്ഞതെന്ന് ബിജെപിയും അവകാശപ്പെടുന്നു. എന്തായാലും ഉത്തരേന്ത്യയില്‍ മല്‍സരം കടുക്കുമ്പോള്‍ പ്രധാനപ്പെട്ട വിഷയങ്ങള്‍ വികസനമല്ല. മറിച്ച് വിദ്വേഷമാണെന്ന് പറയേണ്ടിരിക്കുന്നു. കോണ്‍ഗ്രസിന് അധികാരം നല്‍കിയാല്‍ അവര്‍ പെണ്ണുങ്ങളുടെ കെട്ടുതാലി വരെ പൊട്ടിച്ച് ന്യൂനപക്ഷങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി പറയുന്നു.

MORE IN LOKSABHA ELECTION 2024
SHOW MORE