വോട്ടോടടുക്കുമ്പോള്‍ വിഷയങ്ങളേതൊക്കെ ? മണ്ഡല മനസില്‍ എന്തൊക്കെ ?

election-urgent
SHARE

ഇന്നേക്ക് നാലാം നാള്‍ കേരളം വിധിയെഴുതുകയാണ്. നാളെത്തീരും പരസ്യപ്രാചരണം. അപ്പോ, യഥാര്‍ഥത്തില്‍ ഇനിയങ്ങോട്ടുള്ള മണിക്കൂറുകളിലാണ് ചാ​ഞ്ചാട്ട മനസുകള്‍ ആര്‍ക്ക് വോട്ടിടണം എന്ന് തീരുമാനിക്കുക. അത്രയ്ക്ക് നിര്‍ണായകമായ ഈ നേരത്ത്.. ഇന്നുമുതല്‍ മൂന്ന് നാള്‍.. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട, കടത്തു പോരാട്ടം നടക്കുന്ന.. മുന്നണികള്‍ക്ക്  അതിപ്രധാനമായ 10 മണ്ഡലങ്ങളുടെ അവസാന ചിത്രം നമ്മള്‍ നോക്കും. മാത്രമല്ല.. കാട്ടുതീ കണക്ക് കത്തുന്ന പ്രചാരണ വിഷയങ്ങള്‍ എന്തെല്ലാം ജനം മനസിലേക്ക് എടുത്തിണ്ടെന്നും അറിയാം നമുക്ക്. വോട്ടിന് പോകുമ്പോള്‍ പരിഗണിക്കുന്ന വിഷയം ഏത് എന്ന ചോദ്യത്തില്‍ പ്രേക്ഷകര്‍ ഓണ്‍ലൈനിലൂടെ രേഖപ്പെടുത്തിയ അഭിപ്രായവും ഈ ഫ്ലോറില്‍ വെളിപ്പെടുത്തും. ചൂടേറിയ വിശകലനത്ത് അഥിതികളും ചേരുന്നുണ്ട് കൂടെ. അപ്പോള്‍, ഇനി ഒരു മണിക്കൂര്‍.. ഇലക്ഷന്‍ അര്‍ജന്‍റ്..

തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് കേരളത്തില്‍ ചര്‍ച്ചയായ പത്ത് വിഷയങ്ങള്‍ നല്‍കി നടത്തിയ വോട്ടെടുപ്പില്‍ ആകെ 26,200 പേരാണ് പങ്കെടുത്തത്. മനോരമ ന്യൂസ് വെബ്സൈറ്റിലെത്തി വോട്ടുചെയ്തവരില്‍ 38.17 ശതമാനം പേരും ഏറ്റവും ചര്‍ച്ചയായ‌/ ചര്‍ച്ചയാകേണ്ട വിഷയമായി തിര‍ഞ്ഞെടുത്തത് സാമ്പത്തിക പ്രതിസന്ധിയാണ്. വോട്ടുചെയ്തവര്‍ ഈ വിഷയത്തെ രണ്ടായി കണ്ടാണ് വോട്ടുചെയ്തത് എന്നാണ് സോഷ്യല്‍ മീഡിയ ലിങ്കുകളില്‍ പോസ്റ്റ് ചെയ്ത കമന്റുകളില്‍ നിന്ന് മനസ്സിലാകുന്നത്. ഒന്ന് കേരള സര്‍ക്കാര്‍ അകപ്പെട് സാമ്പത്തിക പ്രതിസന്ധിയും രണ്ട് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ കേരളത്തോട് പുലര്‍ത്തിയ നിഷേധാത്മക സമീപനവും. ഈ രണ്ട് മട്ടിലുള്ള വോട്ടുകളും വന്നപ്പോഴാണ് 39 എന്ന വലിയ ശതമാനത്തിലേക്ക് എത്തിയത്. 

16.79 ശതമാനം പേര്‍ സിഎഎ ആണ് പ്രധാന ചര്‍ച്ചാവിഷയമായി ചൂണ്ടിക്കാട്ടിയത്. 11.45 ശതമാനം മാസപ്പടിയും 7.25 ശതമാനം പേര്‍ മണിപ്പുരും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയങ്ങളായി പറയുന്നു. 

മറ്റ് വിഷയങ്ങളുടെ ക്രമം ഇങ്ങനെ:

തിരഞ്ഞെടുപ്പ് ബോണ്ട് 6.48%

വന്യജീവി പ്രശ്നം 6.11%

കരുവന്നൂര്‍ കേസ് 4.2%

പാനൂര്‍ ബോംബ് 3.44% 

നേതാക്കളുടെ കൂടുമാറ്റം 3.44%   

കേരള സ്റ്റോറി 2.66 %  

MORE IN LOKSABHA ELECTION 2024
SHOW MORE