മോദി ഗ്യാരന്റിയിൽ ആർക്ക് വിശ്വാസം? കോട്ടയത്ത് വോട്ടുവണ്ടി

Vottu-Vandi
SHARE

വോട്ടെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഏറ്റുമാനൂരും പാലായും പുതുപ്പള്ളിയുമൊക്കെ അടങ്ങുന്ന കോട്ടയം ഈ തിരഞ്ഞെടുപ്പ് കാലത്ത് എന്താവും ചിന്തിക്കുക? കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനും സജീവമായി തന്നെ കേരളത്തിലെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ഇറങ്ങിയിരുന്നു. ഇന്നും അതിന്‍റെ അലയൊലികള്‍ അന്തരീക്ഷത്തിലുണ്ട്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉന്നയിച്ച പല ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മറുപടി കൊടുക്കുന്നതും കേരളം കണ്ടു. മോദി ഇനിയും അധികാരത്തില്‍ എത്തിയാല്‍ ഭരണഘടന തിരുത്തും എന്നാണ് മലബാറിലെ പര്യടനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. അതൊരു വ്യാജപ്രചരണമെന്ന് നരേന്ദ്ര മോദിയും തിരിച്ചടിച്ചു. വടകരയിലെ സൈബറാക്രമണം യുഡിഎഫിനും എല്‍ഡിഎഫിനുമിടയില്‍ തര്‍ക്കമാവുകയാണ്. തിരഞ്ഞെടുപ്പ് കളത്തില്‍ ചൂട് കൂടുമ്പോള്‍ കോട്ടയം എന്താണ് ചിന്തിക്കുന്നതെന്ന് നോക്കാം വോട്ടുവണ്ടിയില്‍. 

Vottuvandi in Kottayama constituency

MORE IN LOKSABHA ELECTION 2024
SHOW MORE