‘ടിപി ഫാക്ടര്‍’ വെല്ലാന്‍ ശൈലജയ്ക്ക് എത്ര പറ്റും?

Vadakara
SHARE

നിലവിലെ വടകരയില്‍ നിന്നുള്ള ലോക്സഭാംഗമായ കെ മുരളീധരനും മട്ടന്നൂരില്‍ നിന്നുള്ള നിയമസഭാംഗമായ കെകെ ശൈലജയും വടകരയില്‍ അങ്കത്തിനൊരുങ്ങുമ്പോള്‍ താരപരിവേഷമുള്ള മണ്ഡലമായി മാറുകയാണ് വടകര. യുഡിഎഫിന്‍റെ ‘പഞ്ചുള്ള’ സ്ഥാനാര്‍ഥിയാണ് മുരളീധരനെങ്കില്‍ സിപിഎമ്മിന് ഏത് മണ്ഡലത്തിലും മല്‍സരിപ്പിക്കാവുന്ന പൊതു സ്വീകാര്യതയുള്ള സ്ഥാനാര്‍ഥിയാണ് ശൈലജ. രാഷ്ട്രീയക്കളരിപ്പയറ്റുകളുടെ ശ്രദ്ധാകേന്ദ്രമാകുന്ന വടകരയില്‍ മണ്ഡലം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ കോട്ട തിരിച്ചുപിടിക്കുക എന്നതാണ് സിപിഎമ്മിന്‍റെ ലക്ഷ്യം. കെകെ ശൈലജയുടെ സ്ഥാനാര്‍ഥിത്വം കൊണ്ടു തന്നെ സിപിഎമ്മിന് വടകര പിടിക്കേണ്ടത് എത്രത്തോളം പ്രധാനമാണെന്ന് വ്യക്തമാണ്. അതേസമയം ടി.പി.ചന്ദ്രശേഖരന്‍ വധക്കേസും വീണ്ടും ചര്‍ച്ചയായി മാറുന്ന വടകരയില്‍ ഇത്തവണ ആര് കര പിടിക്കും? എന്തായിരിക്കും മണ്ഡലത്തിലെ ആദ്യ ചിത്രം?

Special Program on Vadakara Constituency 

MORE IN LOKSABHA ELECTIONS 2024
SHOW MORE