ഞാന്‍ കലാകാരന്‍, ഒരു പാര്‍ട്ടിയോടും ചായ്​വില്ല; തുറന്ന് പറഞ്ഞ് ജയസൂര്യ

jayasurya-politics-18
SHARE

ഒരു രാഷ്ട്രീയപാര്‍ട്ടിയോടും ചായ്​വില്ലെന്നും കലാകാരന്‍റെ കണ്ണില്‍ എല്ലാവരും ഒരുപോലെയാണെന്നും നടന്‍ ജയസൂര്യ. കേരള കാൻ എട്ടാം പതിപ്പ് ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാകാരന് പാര്‍ട്ടിയില്ലെന്നാണ് തന്‍റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ജയസൂര്യയുടെ വാക്കുകളിങ്ങനെ..'എന്നെ സംബന്ധിച്ച് ഇങ്ങനെ ഇത്രയും പേരുടെ മുന്നില്‍ വച്ച് ഒരു അവസരമുണ്ടായിട്ടില്ല. ചാനല്‍ ചര്‍ച്ചയില്‍ പോയിരുന്ന് സംസാരിക്കാനും താല്‍പര്യമില്ല. ഇങ്ങനെയൊരു വേദിയായത് കൊണ്ട് ഞാന്‍ പറയുകയാണ്, ജയസൂര്യ എന്ന് പറയുന്ന വ്യക്തിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ചായ്​വില്ല. അത് കോണ്‍ഗ്രസാണെങ്കിലും ശരി, കമ്യൂണിസ്റ്റ് ആണെങ്കിലും ശരി,ബിജെപിയാണെങ്കിലും ശരി ആരുമായിട്ടും ഒരു ചായ്​വുമില്ല. കാരണം ഞാന്‍ ഒരു കലാകാരനാണ്. കലാകാരന് പാര്‍ട്ടിയില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം എല്ലാവരും അവന്റെ കണ്ണില്‍ ഒരുപോലെയാണ്. ജാതിക്കും മതത്തിനുമപ്പുറമാണ് ഒരു കലാകാരനെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്'. 

സമൂഹത്തിനൊപ്പം നിന്ന് ആത്മവിശ്വാസം നൽകുന്ന പ്രവർത്തനം ആയതുകൊണ്ടാണ് മനോരമ ന്യൂസിന്റെ കേരള കാനുമായി സഹകരിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമൂഹിക പ്രതിബദ്ധത കൊണ്ടുള്ള ഇടപെടലാണ് തന്നെയും ജയസൂര്യയെയും ചില വിവാദങ്ങളിൽ പെടുത്തിയതെന്ന് നടൻ കൃഷ്ണപ്രസാദും പറഞ്ഞു. കേരള കാൻ എട്ടാം പതിപ്പ് ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു ഇരുവരും . ക്യാൻസർ രോഗ മുക്തി നേടിയവർ ജയസൂര്യയുമായി അനുഭവങ്ങളും പങ്കുവെച്ചു. 

I'm an artist, no political affiliation, says Actor Jayasurya

MORE IN SPOTLIGHT
SHOW MORE