2025 നവംബറില്‍ കേരളം അതിദാരിദ്ര്യമില്ലാത്ത ആദ്യ സംസ്ഥാനമാകും: ധനമന്ത്രി

845x440-16
SHARE

അടുത്തവര്‍ഷം നവംബറോടെ കേരളം അതിദാരിദ്ര്യമുക്തമാകുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 64006 അതിദരിദ്ര കുടുംബങ്ങളുണ്ടായിരുന്നു. അതില്‍ 47.9 ശതമാനത്തെയും അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കി. അടുത്ത വര്‍ഷം അതി ദാരിദ്ര്യമില്ലാത്ത രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന റെക്കോര്‍ഡ് കേരളത്തിന് സ്വന്തമാകുമെന്നും ധനമന്ത്രി പറഞ്ഞു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അടുത്ത സാമ്പത്തികവര്‍ഷം പത്തരക്കോടി തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കും. 3496.5 കോടി രൂപ വേതനമായി ലഭ്യമാക്കാനാണ് പദ്ധതി. ഇതിനുള്ള സംസ്ഥാനവിഹിതമായി 230 കോടി രൂപ ബജറ്റില്‍ വകയിരുത്തി. 

2025 ജനുവരി 26നകം കേരളത്തിലെ മുഴുവനാളുകള്‍ക്കും ഭരണഘടനാ സാക്ഷരത ഉറപ്പാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. തദ്ദേശസ്ഥാപനങ്ങള്‍ വഴിയാണ് ഇതിനുള്ള പദ്ധതി നടപ്പാക്കുക. തദ്ദേശഭരണ വകുപ്പിന്റെ പദ്ധതി അടങ്കലായി 8532 കോടി രൂപ വകയിരുത്തി.  സംസ്ഥാനത്തിന്റെ പദ്ധതി അടങ്കലിന്റെ 28.09 ശതമാനമാണിത്.

Kerala to become first extreme poverty-free state by November 2025: Finance Minister

MORE IN BREAKING NEWS
SHOW MORE