ഭൂനികുതി ഉയര്‍ത്തിയേക്കും; ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചേക്കില്ല; സംസ്ഥാന ബജറ്റ് ഇന്ന്

HIGHLIGHTS
  • മാന്ദ്യവിരുദ്ധ പാക്കേജ് പ്രഖ്യാപിച്ചേക്കും
  • സർക്കാർ സേവനങ്ങളുടെ ഫീസ് ഉയര്‍ത്തിയേക്കും
  • റബറിന് താങ്ങുവില ഉയര്‍ത്തിയേക്കും
state-budget-kerala-05
SHARE

കടുത്ത ധന പ്രതിസന്ധിക്കിടെ സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഇന്ന് അവതരിപ്പിക്കും. ബജറ്റിൽ ഭൂനികുതിയും ചില സർക്കാർ സേവനങ്ങളുടെ ഫീസുകളും ഉയർത്തിയേക്കും. റബറിന് താങ്ങുവില ഉയർത്താൻ സാധ്യതയുണ്ട്. സർക്കാരിന്‍റെ കയ്യിൽ പണമില്ലാത്ത സാഹചര്യത്തിൽ സ്വകാര്യ മൂലധന നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നു. ഇത് ഉൾപ്പെടുന്ന മാന്ദ്യവിരുദ്ധ പാക്കേജ് പ്രഖ്യാപിച്ചേക്കും.

അടിസ്ഥാന സൗകര്യം, ഐ.ടി പാർക്കുകൾ, വിനോദസഞ്ചാരം എന്നീ മേഖലകളിൽ പുതിയ പ്രഖ്യാപനങ്ങൾക്ക് സാധ്യതയുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ചില ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇടം പിടിക്കും. ക്ഷേമ പെൻഷൻ വർധന ഉണ്ടാവില്ല എന്നാണ് സൂചന. ഇതുൾപ്പടെയുള്ള ആനുകൂല്യങ്ങളുടെ കുടിശിക നൽകാൻ പണം കണ്ടെത്തുന്നതിനുള്ള മാർഗവും ബജറ്റിൽ പറഞ്ഞേക്കും. രാവിലെ ഒൻപതിനാണ് ബജറ്റവതരണം. 

Kerala state budget 2024; govt aims to increase revenue 

MORE IN BREAKING NEWS
SHOW MORE