സ്റ്റുഡന്റ് ഓഫ് ദ് ഇയറിന്റെ രണ്ടാം ഭാഗം വരുന്നു

Thumb Image
SHARE

കരണ്‍ ജോഹറിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായ സ്റ്റുഡന്റ് ഓഫ് ദ് ഇയറിന് രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നായകന്‍ ടൈഗര്‍ ഷ്രോഫ് പുറത്തുവിട്ടു. ബോളിവുഡിലെ സെലിബ്രേഷന്‍ ചിത്രങ്ങളില്‍ മുന്‍ നിരയിലാണ് സ്റ്റുഡന്റ് ഓഫ് ദ് ഇയര്‍ എന്ന് കരണ്‍ ജോഹര്‍ ചിത്രം. ആലിയാ ഭട്ട്, വരുണ്‍ ധവാന്‍, സിദ്ധാര്‍ത്ഥ മല്‍ഹോത്ര എന്നിവരെ ബോളിവുഡിലേക്ക് അവതരിപ്പിച്ച ചിത്രം കൂടിയായിരുന്നു അത്. 

ചിത്രത്തിന് രണ്ടാം ഭാഗമെത്തുമ്പോള്‍ ടൈഗര്‍ ഷ്രോഫാണ് നായകനായി എത്തുന്നത്. എന്നാല്‍ നായികയാരെന്ന് സസ്പെന്‍സായി നിര്‍ത്തുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ആദ്യ ഭാഗം പോലെ തന്നെ രണ്ടാം ഭാഗവും ബോക്സ് ഓഫിസ് ഹിറ്റ് ഓഫ് ദ് ഇയര്‍ ആകുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍. 

MORE IN SAKALAKALA
SHOW MORE