'ജീവിതത്തിൽ ഏറ്റവും 'പ്രൊഡക്ടീവ്' കാലം 50ന് മുകളിൽ': ഡോക്ടർ പറയുന്നു

Radha-Thavenur-02
SHARE

50  വയസിനു മുകളിലുള്ള പ്രായമാണ് ജീവിതത്തിൽ ഏറ്റവും 'പ്രൊഡക്ടീവ്' ആയ കാലമെന്ന് പല പഠനങ്ങളും അടിവരയിട്ടു പറയുന്നു. അത് കൊണ്ടുതന്നെ അന്തർദേശീയ തലത്തിലെ മൾട്ടി നാഷണൽ കമ്പനികളും പ്രസ്ഥാനങ്ങളും അവരുടെ ഉയർന്ന പദവികളിൽ നിയമിക്കുന്നത് അനുഭവസമ്പത്തും പക്വതയുമുള്ള ഈ സീനിയർ സിറ്റിസൺമാരെയാണ്്. എനിക്ക് പ്രായമേറെയായി. എന്നെക്കൊണ്ട് ഇനി ഒന്നും ചെയ്യാൻ സാധിക്കില്ല. എന്നെ ആർക്കും വേണ്ടാതായി എന്ന ചിന്ത എന്ന് മനസ്സിൽ കേറുന്നുവോ ആ നിമിഷം മുതൽ ഉൾഭയം ഉടലെടുക്കും.

എന്നാൽ  പ്രായത്തെ നിയന്ത്രിക്കുന്നതും വിലയിരുത്തുന്നതും മനസാണെന്ന തിരിച്ചറിവാണ് പ്രധാനം. വാര്‍ദ്ധക്യകാല ജീവിതത്തിലെ പ്രതിസന്ധികളും പ്രതിവിധികളും എന്ന വിഷയത്തിൽ രണ്ടു ദിവസത്തെ   രാജ്യാന്തര സമ്മേളനം  "ഏജിങ് വെൽ 2020  "  കളമശ്ശേരി എസ്.സി.എം.എസ് ക്യാംപസിൽ ജനുവരി 3  ന്  ആരംഭിക്കും. അതിന്റെ സംഘടകയായ രാധാ തേവന്നൂരാണ്  ഇന്ന് പുലര്‍വേളയിലെ അതിഥിയായെത്തിയത്.  

MORE IN PULERVELA
SHOW MORE
Loading...
Loading...