മഴപോലെ ജൂണിലെ പാട്ട്; ആദ്യ സിനിമയുടെ സന്തോഷത്തിൽ ഗായിക ബിന്ദു

june-bindu
SHARE

ആദ്യസിനിമയിൽ പാടിയ രണ്ടു പാട്ടുകളും ആസ്വാദകർ സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് ഗായിക ബിന്ദു അനിരുദ്ധൻ. രജിഷ വിജയൻ നായികയായ ജൂണ്‍ സിനിമയിലാണ്  ബിന്ദു പാടിയത്. മഴവിൽ മനോരമയിലെ  മ്യൂസിക് റിയാലിറ്റി ഷോയായ സൂപ്പർ 4 സെമി ഫൈനലിസ്റ്റ് ആണ് ബിന്ദു.

സംഗീത വിദ്യാർത്ഥിയായ ബിന്ദുവിനെ ഒഡീഷ യിലൂടെയാണ് സംഗീതസംവിധായകനായ ഇഫ്തി കണ്ടെത്തിയത്. ഫ്രൈഡേ ഫിലിംസ് നിർമ്മിച്ച അഹമ്മദ് കബീർ സംവിധാനം ചെയ്ത സിനിമ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. 

ആലപ്പുഴ എരമല്ലൂർകാരിയായ ബിന്ദു അനിരുദ്ധൻ ജനിച്ചതും വളർന്നതും ഗുജറാത്തിലാണ് തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നിന്ന് സംഗീതത്തിൽ ബിരുദം നേടിയശേഷം മഹാരാജാസ് കോളേജിൽ മ്യൂസിക് പഠിക്കുകയാണ് ഇപ്പോൾ. 

MORE IN PULERVELA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.