വീണ്ടും അതിശയപ്പിക്കാൻ ദേവദാസ്; ഇത്തവണ നായകൻ

devadas-and-bhasi-padikkal-about-kalikootukar
SHARE

അതിശയന്‍, ആനന്ദഭൈരവി എന്നീ ചിത്രങ്ങളിൽ ബാലതാരമായെത്തിയ ദേവദാസ് നായകനാകുന്നു. ദേവദാസിന്റെ അച്ഛനും നടനുമായ ഭാസി പടിക്കല്‍ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കി പി.കെ ബാബുരാജ് സംവിധാനം ചെയ്യുന്ന 'കളിക്കൂട്ടുകാർ' എന്ന ചിത്രത്തിലാണ് ദേവദാസ് നായകനാകുന്നത്. ആറ് സുഹൃത്തുക്കളുടെ അതിജീവനത്തിന്‍റെയും പോരാട്ടത്തിന്‍റെയും കഥയാണ് കളിക്കൂട്ടുകാര്‍ പറയുന്നത്.

പുതുമുഖം അഞ്ജലിയാണ് ചിത്രത്തില്‍ നായിക​. സലിംകുമാര്‍,ജനാര്‍ദ്ദനന്‍,കുഞ്ചന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, ബൈജു, ഷമ്മി തിലകന്‍ തുടങ്ങി ഒട്ടേറെ പേർ ചിത്രത്തിൽ അഭിനയിക്കുന്നു. ദേവദാസും അച്ഛൻ ഭാസി പടിക്കൽ എന്ന മലയാളികൾക്ക് സുപരിചിതനായ രാമുവും വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

വിഡിയോ കാണാം;

MORE IN PULERVELA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.