പേരൻപിലെ 'പാപ്പാ' യെപ്പോലെ എന്റെ മുഖവും ഷൂട്ടിനിടയിൽ കോടിപ്പോയി; സാധന

pernabu
SHARE

തെന്നിന്ത്യ മുഴുവൻ പേരൻപ് എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ്. സംവിധായകൻ റാം ഒരുക്കിയ മമ്മൂട്ടി ചിത്രം. അച്ഛന്റെയും മകളുടെയും കഥ പറയുന്ന ചിത്രത്തിൽ മകൾ പാപ്പാ ആയി അഭിനയിക്കുന്ന സാധനയാണ് ഇന്ന് പുലർവേളയിൽ. സാധനയുടെ രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ റാമിന്റെ തന്നെ തങ്ക മീൻകൾ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാല താരത്തിനുള്ള ദേശീയ പുരസ്കരം ലഭിച്ചിരുന്നു. 

ഏറെ വെല്ലുവിളികളുള്ള കഥാപാത്രമായിരുന്നു പാപ്പ. പേരൻപിൽ അഭിനയിക്കുമ്പോൾ ഒരിക്കൽ മുഖം പാപ്പായെപ്പോലെ കോടിപ്പോയെന്നും സാധന ഒാർക്കുന്നു. ലോങ് ഷോട്ടിന് ശേഷമായിരുന്നു അത്. ഒരുപാട് നേരം മുഖം കോടിപ്പിടിച്ചതുകൊണ്ട് ഷോട്ടിന് ശേഷവും മുഖം ശരിയായില്ല. മാതാപിതാക്കളും സംവിധായകനുമെല്ലാം ഭയപ്പെട്ടു. പിന്നീട് കുറേനരം മസാജ് ചെയ്തതിനു ശേഷമാണ് മുഖം ശരിയായത്. പപ്പായെ നന്നായി ചെയ്യാൻ കഴിയുമോ എന്ന് ആദ്യം മുതലേ ഭയപ്പെട്ടിരുന്നതായി സാധന പറയുന്നു.

MORE IN PULERVELA
SHOW MORE