ഉദ്യാനപാലനം പഠിക്കാൻ കേന്ദ്ര സർക്കാരിന്റെ സൗജന്യ പരിശീലനം

garden-training
SHARE

ശാസ്ത്രീയമായി ഉദ്യാനപാലനം പഠിക്കാൻ സൗജന്യ പരിശീലനമൊരുക്കി കേന്ദ്രസർക്കാർ. ഓരോ ജില്ലയിലും നാൽപത് പേർക്കാണ് പരിശീലനം നൽകുന്നത്. കേരളത്തിൽ കൃഷിവകുപ്പും, കാർഷിക സർവകലാശാലയും മുഖേന പരിശീലനം ആരംഭിച്ച് കഴിഞ്ഞു. 

വീട്ടുമുറ്റത്ത് ചെടികൾ നട്ടുവളർത്താൻ ഇഷ്ട്ടപ്പെടുന്നവരാണ് മലയാളികൾ. എന്നാൽ ഓരോ ചെടി നടുന്നതിലും വിവിധ ചെടികൾ ചേർത്ത് പൂന്തോട്ടം നിർമിക്കുന്നതിലും ഒരു ശാസ്ത്രീയ വശമുണ്ട്. അത് സാധാരണ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. മൂപ്പത് ദിവസത്തെ പരിശീലനത്തിനൊടുവിൽ വലിയൊരു പൂന്തോട്ടം നിർമിച്ചാണ് ഇവർ മടങ്ങുക.ഉദ്യാനപാലകരാക്കി മാറ്റുന്നതിനൊപ്പം വ്യക്തിത്വ വികസനവും ഉറപ്പുവരുത്തുന്നുണ്ട്.കേന്ദ്ര സർക്കാരിന്റെ സർട്ടിഫിക്കേറ്റ് ലഭിക്കുന്ന പരിശീനം പൂർത്തിയാക്കാനെത്തിയവരിൽ ഭൂരിഭാഗവും വീട്ടമ്മമാരാണ്. 

MORE IN PULERVELA
SHOW MORE