തന്നെക്കുറിച്ച് അപഖ്യാതി പറഞ്ഞുപരത്തിയത് ‘ഹീറോ’ വിവാദങ്ങളുടെ കെട്ടഴിച്ച് നിഷ

nisha-jose
SHARE

രാഷ്ട്രീയത്തിലേയ്ക്ക് തല്‍ക്കാലം ഇറങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നു നിഷ ജോസ് കെ. മാണി. ആരോപണങ്ങളെ ഭയന്നിട്ടില്ല ഇത്തരമൊരു തീരുമാനമെന്നും നിഷ മനോരമ ന്യൂസിനോട് പറഞ്ഞു. ബാര്‍ കോഴ, സോളര്‍ ആരോപണങ്ങള്‍ കുടംബത്തെ ഏറെ വേദനിപ്പിച്ചു. ട്രെയിന്‍ യാത്രയ്ക്കിടെ പൊതുപ്രവര്‍ത്തകന്‍റെ മകനില്‍ നിന്നുണ്ടായ ദുരനുഭവും നിഷ പങ്കുവച്ചു.  ദ അദര്‍ സൈഡ് ഒാഫ് ദിസ് ലൈഫ് എന്ന നിഷയുടെ പുതിയ പുസ്തകത്തിന്‍റെ  പ്രകാശനത്തോടനുബന്ധിച്ച് മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അവര്‍.  

nisha-jose-k-mani

വിവാഹം ഉറപ്പിച്ചതുമുതല്‍ താന്‍ കുത്തിക്കുറിച്ച സംഭവങ്ങള്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പുസ്തകമായി പുറത്തിറങ്ങുമ്പോള്‍  കടന്നുവന്ന വഴികളെക്കുറിച്ചെല്ലാം നിഷ പറഞ്ഞുവയ്ക്കുന്നു. ജീവിതത്തില്‍ സന്തോഷം തന്ന അനുഭവങ്ങള്‍ക്കൊപ്പം വേദനിപ്പിച്ച അവസരങ്ങളും ധാരാളം. ബാര്‍ കോഴയും സോളര്‍ ആരോപണങ്ങളും കുറച്ചൊന്നുമല്ല കുടംബത്തെ വിഷമിപ്പിച്ചത്. രാഷ്ട്രീയത്തില്‍ ഇതൊക്കെ സാധാരണം എന്ന് പറഞ്ഞ് പലരും  ആശ്വസിപ്പിച്ചു. പക്ഷെ ആക്ഷേപങ്ങളെ അതിജീവിക്കാന്‍ ഏറെ പാടുപെട്ടു

nisha-k-jose

കെ.എംമാണിക്കെതിരായ ആരോപണങ്ങളാണ് ഏറ്റവുമധികം വേദനിപ്പിച്ചത്. പക്ഷെ ദൈവാനുഗ്രഹവും കെ.എംമാണിയുടെ മനോധൈര്യവുമാണ്  കുടംബത്തിന് കരുത്തുപകര്‍ന്നത്.  രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പ്രചരിക്കുന്ന ഊഹാപോഹങ്ങള്‍ക്കും നിഷ മറുപടി പറഞ്ഞു. തല്‍ക്കാലം രാഷ്ട്രീയത്തിലേക്കില്ല.  താന്‍ ഇപ്പോഴും അനുഭവിക്കുന്ന സ്വാതന്ത്ര്യം തന്നെയാണ് ഏറ്റവും വിലമതിക്കുന്നത്

ഒരു ജനപ്രതിനിധിയുടെ ഭാര്യയായിട്ടുപോലും സ്ത്രീയെന്ന നിലയില്‍ സമൂഹത്തില്‍ നിന്ന് നേരിടേണ്ടിവന്ന തുറിച്ചുനോട്ടങ്ങളും  നിഷ തന്‍റെ പുസ്തകത്തില്‍ പങ്കുവയ്ക്കുന്നു . ട്രെയിന്‍ യാത്രയ്ക്കിടെ ഒരു പൊതുപ്രവര്‍ത്തകന്‍റെ മകനില്‍ നിന്നുപോലും  തനിക്ക്  ദുരനുഭവമുണ്ടായിട്ടുണ്ട്.

കോട്ടയത്തെ ഒരു യുവ കോൺഗ്രസ് നേതാവിനെതിരെയും നിഷയുടെ പുസ്തകത്തിൽ പരാമർശമുണ്ട്. ഹീറോ എന്ന് പരിഹാസ രൂപത്തിലാണ് ആ നേതാവിന്റെ പേര് പുസ്തകത്തിൽ പറയുന്നത്. തന്നെക്കുറിച്ച് അപഖ്യാതി പറഞ്ഞുപരത്തിയത് ‘ഹീറോ’ആണെന്ന് നിഷ ആരോപിക്കുന്നു. സ്വന്തം നേതാവിനെ മോശപ്പെടുത്തി ഇയാൾ സംസാരിച്ചതിന്റെ ശബ്ദരേഖ പുറത്തു വന്നതിനെപ്പറ്റിയും പുസ്തകത്തിൽ സൂചനയുണ്ട്. പേരൊന്നും വെളിപ്പെടുത്തുന്നില്ലെങ്കിലും ആളെ മനസ്സിലാക്കാവുന്ന സൂചനകൾ പുസ്തകം നൽകുന്നുണ്ട്.

രണ്ടാമത്തേതെങ്കിലും ആദ്യരചനയുടെ സന്തോഷം തന്നത് പുതിയ പുസ്തകമാണെന്നു നിഷ പറയുന്നു. കോട്ടയത്തു നടന്ന ചടങ്ങില്‍ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് പ്രകാശന കര്‍മം  നിര്‍വഹിച്ചു. ഡിസി ബുക്സാണ് പ്രസാധാകര്‍. ഇംഗ്ലീഷിലിറങ്ങിയ പുസ്തകത്തിന്‍റെ  മലയാളം പതിപ്പും അടുത്തമാസം വിപണിയിലെത്തും.

MORE IN PULERVELA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.