ചെമ്പരത്തിപ്പൂവിലുള്ളത് പഴയകാല പ്രണയം

Thumb Image
SHARE

പ്രണയവും നർമവുമായി യുവ താരങ്ങളുടെ സിനിമ ചെമ്പരത്തിപ്പൂ തിയറ്ററുകളിലേക്ക്. ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലി നായകനാകുന്ന ചിത്രം നവാഗതനായ അരുണ്‍ വൈഗ ആണ് സംവിധാനം ചെയ്തത്. ഹെഡ്ജ് ഇക്വിറ്റീസ് സിഇഒ ഭുവനേന്ദ്രൻ നിർമിച്ച സിനിമ മോഹൻലാലിന്റെ മാക്സ് ലാബാണ് 120 തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്. പാർവതി അരുണും അതിഥി രവിയുമാണ് നായികമാർ. മൂന്ന് കാലഘട്ടങ്ങളിലായി അവതരിപ്പിക്കുന്ന പ്രണയ കഥയ്ക്ക് രാകേഷ് എ.ആർ. സംഗീതം നൽകിയ പാട്ടുകൾ ശ്രദ്ധേയമാണ്. ഹണി ബി 2.5 എന്ന ചിത്രത്തിലൂടെയാണ് അസ്കർ അലി അഭിനയ രംഗത്തേക്കു വന്നത്. എൻജിനിയറിങ് വിദ്യാർഥിനി കൂടിയായ പാർവ്വതി നർത്തകിയാണ്. അസ്ക്കറും പാർവതിയുമാണ്പുലർവേളയിൽ അതിഥികളായെത്തുന്നത്.

MORE IN PULERVELA
SHOW MORE