സി.പി.എം കോട്ടയില്‍ പൊട്ടിത്തെറിച്ചത് ആരുടെ പ്ലാന്‍? വോട്ടില്‍ പ്രതിഫലിക്കുമോ?

കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടത് ഇന്നലെയാണ്. മറ്റൊരാള്‍ അതിഗുരുതര പരുക്കുകളോടെ ചികില്‍സയില്‍ തുടരുന്നു. പത്തോളം പേര്‍ചേര്‍ന്നാണ് ബോംബ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടതെന്ന് പറയുന്ന പൊലീസ് നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിക്കഴിഞ്ഞു. സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തത് ഏഴ് സ്റ്റീല്‍ ബോംബുകള്‍.. സിപിഎം പ്രവര്‍ത്തകരാണ് പ്രതികളെന്ന ആരോപണങ്ങളെ തള്ളുകയാണ് പാര്‍ട്ടി നേതൃത്വവും മുഖ്യമന്ത്രിയും. കോണ്‍ഗ്രസെന്ന് പറയാത്തത് ഭാഗ്യമെന്ന് പ്രതിപക്ഷനേതാവിന്‍റെ പരിഹാസം. സമാധാനസന്ദേശയാത്രയടക്കം നടത്തി  വിഷയം രാഷ്ട്രീയചര്‍ച്ചയാക്കുന്നു യുഡിഎഫ്.. കെ.കെ.ശൈലജയുടെ വേണ്ടപ്പെട്ടവരെന്ന ആരോപണവുമായി ബിജെപിയും രംഗത്തുണ്ട്. സിപിഎം കോട്ടയിലെ ബോംബ് നിര്‍മാണത്തിന്‍റെ ലക്ഷ്യമെന്ത്?