ബസിനുള്ളിൽ വേഷംകെട്ട് വേണോ ?

9mani-0105-t
SHARE

ഔദ്യോഗിക ജീവിതത്തില്‍ പ്രച്ഛന്നവേഷം കെട്ടണോ എന്ന് ആലോചിക്കേണ്ടത് ടോമിന്‍ തച്ചങ്കരി തന്നെയാണ്. പക്ഷേ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന് ആവശ്യം ഈ വേഷംകെട്ടാണോ എന്ന് പരിശോധിക്കാതെ വയ്യ. ക്യാമറക്കണ്ണുകള്‍ക്കു മുന്നില്‍ കണ്ടക്ടറായി ഇന്ന് ജോലിചെയ്ത ടോമിന്‍ തച്ചങ്കരി നാളെ ഡ്രൈവറായും മറ്റന്നാള്‍ മെക്കാനിക്കായും ജോലി ചെയ്ത് ക്യാമറകളെ സന്തോഷിപ്പിച്ചേക്കാം. പക്ഷേ കോര്‍പറേഷന്റെ ഇതുവരെയുള്ള പ്രശ്നം മോണോ ആക്ട് ഇല്ലാത്തതായിരുന്നോ? ജീവനക്കാര്‍ക്ക് 30നു തന്നെ ശമ്പളം കൊടുത്ത് കയ്യടിവാങ്ങിയ പുതിയ സി.എം.ഡി നെഞ്ചില്‍ കൈവച്ച് പറയുമോ എല്ലാമാസവും ഈ ദിവസം ശമ്പളം കൊടുക്കാന്‍ സര്‍ക്കാരില്‍ നിന്ന് പണം വാങ്ങിക്കൊണ്ടുവരുമെന്ന്? ജോലിചെയ്ത എല്ലാ സ്ഥാനത്തും പൊടിക്കൈകളുടെ ആശാനായിരുന്ന തച്ചങ്കരിയുടെ പുതിയ നമ്പരുകള്‍ക്ക് ആശീര്‍വാദം മന്ത്രിയില്‍ നിന്നോ മുഖ്യമന്ത്രിയില്‍ നിന്നോ?

9 മണി ചര്‍ച്ച ഈ വിഷയത്തില്‍ മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ് – കെ.എസ്.ആര്‍.ടി.സിക്കു വേണ്ടത് നാടകം കളിക്കുന്ന എം.ഡിയെ അല്ല. യൂണിയന്‍ നേതാക്കള്‍ ഉള്‍പ്പെടുന്ന ജീവനക്കാരുടെ തെറ്റും ശരിയും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന, പക്വമായ മാര്‍ഗത്തിലൂടെ സ്ഥാപനത്തെ മുന്നോട്ടുനയിക്കുന്ന  മേധാവിയെ ആണ്. ട്രാന്‍സ്പോര്‍ട്ട് ബസിനെ കട്ടപ്പുറത്താക്കി ലാഭംകൊയ്യാന്‍ നാടകം കളിക്കുന്ന സ്വകാര്യബസ് ലോബിക്ക് കടിഞ്ഞാണിടൂ തച്ചങ്കരി ആദ്യം. 

MORE IN 9MANI CHARCHA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.