ആളെക്കൊല്ലാൻ സി.പി.ഐയും മോശമോ ?

9mani-26-02-t
SHARE

രാഷ്ട്രീയമായി ചേരിതിരിഞ്ഞുള്ള സംഘര്‍ഷമാണ് മണ്ണാര്‍ക്കാട്ട് ഒരു യുവകച്ചവടക്കാരന്റെ കൊലയില്‍ കലാശിച്ചത്. ഒരുവശത്ത് ലീഗും മറുവശത്ത് സി.പി.ഐയും. വ്യക്തിവൈരാഗ്യം കൊലയ്ക്ക് കാരണമായിട്ടുണ്ടെന്ന് പൊലീസ് പറയുന്നുണ്ട്. പക്ഷേ അതുകൊണ്ടുമാത്രം ആ ചേരിതിരിവിന്റെ രാഷ്ട്രീയ ഉത്തരവാദിത്തം സി.പി.ഐക്ക് ഇല്ലാതാകുന്നില്ല. സംഭവത്തില്‍ പ്രതികള്‍ സി.പി.ഐ പ്രവര്‍ത്തകരാണ്. മണ്ണാര്‍ക്കാട്ടെ കൊലപാതകത്തില്‍ സി.പി.ഐക്ക് ജാമ്യമില്ല. 

ഈ വിഷയത്തില്‍ 9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്– സി.പി.ഐ കൊലപാതകങ്ങളില്‍ ഉള്‍പ്പെടുന്ന പാര്‍ട്ടിയല്ല എന്ന അവകാശവാദം മണ്ണാര്‍ക്കാട്ടെ കൊലപാതകത്തോടെ പൊളിഞ്ഞു. പ്രാദേശിക തലത്തിലെ പ്രശ്നങ്ങളും അതിലെ പങ്കാളിത്തവും ഏതുവിധത്തിലാണ് എന്നതാണ് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ സ്വഭാവം തീരുമാനിക്കുന്നതില്‍ നിര്‍ണായകം. ആ പരീക്ഷയില്‍ സി.പി.ഐ  തോറ്റിരിക്കുന്നു.

MORE IN 9MANI CHARCHA
SHOW MORE