ഈ വിധി എല്ലാ അസഹിഷ്ണുക്കൾക്കും സന്ദേശം

9mani-21-02-t
SHARE

ഒരു സിനിമയിലെ ഗാനരംഗം മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് കേസ് കൊടുത്ത മതഭ്രാന്തന്‍മാര്‍ക്ക് സുപ്രികോടതി നല്‍കിയത് കനത്ത പ്രഹരമാണ്. ഒരു അഡാറ് ലവ് എന്ന സിനിമയില്‍ പ്രിയാ വാരിയര്‍ കണ്ണിറുക്കുന്ന ഗാനരംഗത്തിന് എതിരേ ഒരു സംസ്ഥാനത്തും കേസ് എടുക്കാന്‍ പാടില്ലെന്നാണ് ഉത്തരവ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഉന്നത നീതിപീഠത്തില്‍ നിന്ന് ലഭിക്കുന്ന വലിയ പിന്തുണ. നടി പ്രിയാ വാരിയരും സംവിധായകന്‍ ഒമര്‍ ലുലുവും തന്നെ അവര്‍ നേടിയ വിജയം 9 മണി ചര്‍ച്ചയില്‍ പങ്കുവയ്ക്കുന്നു.  

ഈ വിഷയത്തില്‍ 9 മണി ചര്‍ച്ച നിലപാട് വ്യക്തമാക്കുന്നു – സുപ്രിംകോടതി നല്‍കിയ പ്രഹരം ഈ കേസുമായി മുന്നോട്ടുവന്ന തുക്കടാ മതസംഘടനകള്‍ക്കു മാത്രമല്ല. ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ അസഹിഷ്ണുത കാണിക്കുന്ന ഏത് കൊലകൊമ്പനും കൂടി ഉള്ളതാണ്. നീതിയുടെ ഈ മരുന്നു കുറിപ്പടി നിങ്ങളുടെ വിശ്വാസത്തിന്റേയും വികാരത്തിന്റേയും വ്രണങ്ങള്‍ ഉണക്കട്ടെ.

MORE IN 9MANI CHARCHA
SHOW MORE