അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വീരകഥകള്‍ക്ക് വേണ്ടി എല്ലാ ആഴ്ചയും വായില്‍ തോന്നിയതിന്റെ കുറച്ച് സമയം മാറ്റിവക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇത്തവണ ശബരിമലയില്‍ നിന്നായിരുന്നു തള്ള് വന്നത്. നമ്മളാരും ഇന്നുവരെ അറിയാത്ത ഒരു ലോക റെക്കോര്‍ഡ് അദ്ദേഹം ഇതിനകം കുറിച്ചിട്ടുള്ള കാര്യമാണ് ഇപ്പോള്‍ വെളിപ്പെട്ടത്. പമ്പ മുതല്‍ സന്നിധാനം വരെയുള്ള ദൂരം അരമണിക്കൂറില്‍ മറികടന്ന റെക്കോര്‍ഡ്. ദൂരമെന്ന് പറഞ്ഞാല്‍ തീരദേശ ഹൈവേ പോലൊന്നുമല്ല. കുന്നും മലയുമാണ്. അത് ഒറ്റ ഓട്ടത്തിന് കയറിയ കഥയാണ് കേള്‍ക്കാനുള്ളത്
മിക്കവാറും കണ്ണന്താനത്തെ കണ്ടപ്പോള്‍ മലകള്‍ കുനിഞ്ഞു കൊടുത്തായിരിക്കും. ഈ തള്ളില്‍ കരിമലയും അപ്പാച്ചിമേടുമൊന്നും മറിഞ്ഞു വീഴാത്തത് ഭാഗ്യം. അല്‍പം കൂടി സമയം കിട്ടിയിരുന്നെങ്കില്‍ എന്തെല്ലാം ശബരിമലകഥകള്‍ കൂടി കേള്‍ക്കാമായിരുന്നു