കൃഷിയിലൂടെ പുതുജീവിതം നട്ടുപിടിപ്പിച്ച് ഭിന്നശേഷിക്കാർ

Thumb Image
SHARE

വ്യത്യസ്തമായ കൃഷിക്കാഴ്ച ഒരുക്കി നാട്ടുപച്ച. കൃഷിയിൽ വിജയം കൊയ്ത ഒരുകൂട്ടം പേരുടെ കഥ. സാധാരണക്കാരല്ല അവർ. സമൂഹം മാറ്റിനിറുത്തിയ ഭിന്നശേഷിക്കാർ. വൈദ്യശാസ്ത്രവും സമൂഹവും ഭിന്നശേഷിക്കാരെ അകറ്റിനിറുത്തിയപ്പോൾ പ്രകൃതി മാറോടണച്ചു.

ഇന്ന് ഇവർക്ക് ഒരു പുനർജീവനവും കൈത്താങ്ങ് ആകുകയാണ് ചങ്ങനാശേരിയിലുള്ള ജിമ്മി പടനിലം ഫോർ സ്പെഷൽ നീഡ്സ്. അമേരിക്കയിൽ ദീർഘകാലം ഡോക്ടറായിരുന്ന ജോർജ്ജ് പടനിലത്തിന്റെ ഹൃദയവിശാലതയുടെ നേർസാക്ഷ്യമാണ് 12 കോടി വിലമതിക്കുന്ന ഈ സ്ഥാപനവും സ്ഥലവുമെല്ലാം.

ഭിന്നശേഷിക്കാരനായ ഇളയമകനിലൂടെ ഇത്തരക്കാരെ അടുത്തറിഞ്ഞ ഡോക്ടറിന്റെ സ്വപ്നമായിരുന്നു നാട്ടിലുള്ള ഭിന്നശേഷിക്കാരായിട്ടുള്ളവരെ സ്വയംപര്യാപ്തരാക്കുക എന്നുള്ളത്. 18 വയസിന് മുകളിലുള്ള 30ഓളം പേരാണ് ഇവിടെ പുതിയ ജീവിതം നട്ടുപിടിപ്പിക്കുന്നത്. 

MORE IN NATTUPACHA
SHOW MORE