മെയ്ക്ക് ഇൻ ഇന്ത്യയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ബിസിനസ് രംഗത്തേക്കിറങ്ങിയ രണ്ട് മലയാളികളെ ആണ് മണികിലുക്കത്തിൽ ആദ്യം പരിചയപ്പെടുത്തുന്നത്. ശരീരത്തിലെ കുത്തിവെപ്പ് ആയാസരഹിതമാക്കാൻ കഴിയുന്ന വെയിൻ വ്യൂയെക്സ് എന്ന ഉപകരണം തനതായി വികസിപ്പിച്ചെടുത്ത രണ്ടു മലയാളി ബയോ മെഡിക്കൽ എൻജിനീയർമാർ, മാവേലിക്കരക്കാരൻ സുജിത്തും കാഞ്ഞിരപ്പള്ളിക്കാരൻ സാജൻ സുലൈമാനും.