പുത്തൻ കാഴ്ച്ചകളൊരുക്കി ആഗോളഗ്രാമത്തിന്റെ കവാടം തുറന്നു

global-village
SHARE

വിസ്മയക്കാഴ്ചകളുടെ നിറച്ചാർത്തുമായി ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തിരണ്ടാമത് സീസൺ തുടക്കമായി. ഇന്ത്യ ഉൾപ്പെടെ എഴുപത്തഞ്ചിലേറെ രാജ്യങ്ങളാണ് ഇത്തവണ മേളയെ സമ്പന്നമാക്കുന്നത്. ഏപ്രിൽ ഏഴു വരെ ലോകം ദുബായിയുടെ കൈക്കുമ്പിളിൽ.

വശ്യസൗന്ദര്യം ഓളമിടുന്ന പുത്തൻ കാഴ്ചകളിലാണ് ആഗോളഗ്രാമത്തിന്റെ കവാടം തുറന്നത്. വരൂ ലോകത്തെ അനുഭവിക്കൂ എന്ന പ്രമേയത്തിലേക്ക് ഇത്തവണ ബോസ്നിയ പുതുമുഖമായെത്തി.  ചെറിയൊരു ഇടവേളയ്ക്കു ശേഷം നേപ്പാളും ശ്രീലങ്കയും ബംഗ്ലദേശും കാഴ്ചകളുടെ ചെപ്പുതുറന്നു. 27 പവലിയനുകളിലായി 75ലേറ രാജ്യങ്ങൾ അണിനിരന്നപ്പോൾ സന്ദർശകന് ലോകം ചുറ്റിയ പ്രതീതി. ലോകത്തിലെ ഏതുൽപന്നം വാങ്ങാനും രചിവൈവിധ്യങ്ങൾ നുകരാനും  കലാസൌന്ദര്യം ആസ്വദിക്കാനും ഗ്ലോബൽ വില്ലേജ് അവസരമൊരുക്കുന്നു.

കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളുമായി ഇന്ത്യാ പവിലിയനും സജീവ സാന്നിധ്യമായി. കേരളം മുതൽ കശ്മീർവരെയുള്ള കാഴ്ചകളാണ് ഇവിടെ സംഗമിക്കുന്നത്. ദിവസേന നടക്കുന്ന പ്രത്യേക കലാസാംസ്കാരിക പരിപാടികള്സന്ദര്ശകരെ ഇന്ത്യയിലേക്ക് ആകര്ഷിക്കുന്നു.  

വെള്ളിയാഴ്ചകളിൽ ലോകപ്രശസ്ത കലാകാരന്മാരുടെ  സംഗമമാണ് മറ്റൊരു ആകർഷണം. ബോളിവുഡ് സംഗീതമേളവുമായി ശ്രേയ ഘോഷാൽ, മികാസിങ് തുടങ്ങിയവരും എത്തുന്നുണ്ട്.  സാഹസിക വിനോദം ഒരുക്കുന്നവരും സർക്കസുകാരും കാർട്ടൂൺ കഥാപാത്രങ്ങളും ഇടതടവില്ലാത്ത വിനോദങ്ങൾ കാഴ്ചവയ്ക്കുന്നു.

വിസ്മയത്തിന്റെ ഉയരങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോകുന്ന റൈഡുകളാണ് മറ്റൊരു സവിശേഷത. മെഗാ മോൺസ്റ്റർ സ്റ്റണ്ട് ഷോ, ബൈക്ക് റേസിങ്, മറ്റു സാഹസിക വിനോദങ്ങൾ എന്നിവ ഇത്തവണയും ഉണ്ടാകും. ഹോളിവുഡ് ത്രില്ലറുകളിലെ കാഴ്ചകൾ തൽസമയം കാണാനും അവസരമുണ്ട്.   

ശനി മുതൽ ബുധൻ വരെ വൈകിട്ടു നാലു മുതൽ രാത്രി 12.00 വരെയാണ് പ്രവേശനം. വ്യാഴാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും പുലർച്ച ഒന്നു വരെയും.  തിങ്കളാഴ്ചകളിൽ വനിതകൾക്കും കുടുംബങ്ങൾക്കും മാത്രമാണ് പ്രവേശനം.  

MORE IN GULF THIS WEEK
SHOW MORE