പുതിയ ഹോണ്ട സിറ്റിയുടെ വിശേഷങ്ങൾ ആണ് ഇന്ന് ഫാസ്റ്റ്ട്രാക്കിൽ പരിചയപ്പെടുത്തുന്നത്
ഗ്രില്ലിലും, ബമ്പറിലും എൽഇഡി ഹെഡ്ലാംപുകളിലും മാറ്റങ്ങളുമായി ആണ് പുതിയ സിറ്റി പുറത്തിറക്കിയിരിക്കുന്നത്, പുതിയ രൂപമാറ്റങ്ങൾ സിറ്റിക്ക് സിവിക്കിനോട് രൂപസാദൃശ്യമേകുന്നു.
പുതുമ അവകാശപ്പെടാവുന്ന ഉൾഭാഗം ആണ് വാഹനത്തിന്റേത്, ലെതർ ഫിനിഷോടു കൂടിയ ഡാഷ് ബോർഡ്, 6.9 ഇഞ്ച് ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടൊ, ആപ്പിൾ കാർ പ്ലേ, 1.5 ജി ബി മെമ്മറി എന്നിവ സെൻട്രൽ കൺസോളിലുൾപ്പെടുത്തിയിട്ടുണ്ട്.
പെട്രോൾ മോഡലില്‍ സി വി ടി എൻജിനും, ഡീസൽ മോഡലില്‍ 1.5 ഐ വി ടെക് എൻജിനുമായി ആണ് വാഹനം ഇറക്കിയിരിക്കുന്നത്.
8,64,990 മുതൽ 13,72,990 വരെ ആണ് വാഹനത്തിന്റെ എക്സ് ഷോറൂം വില.