മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ അർബൻ കോംപാക്ട് ക്രോസ്ഓവറായ ‘ഇഗ്നിസ്’ഇന്റെ വിശേഷങ്ങളാണ് ഇന്ന് ഫാസ്റ്റ് ട്രാക്കിൽ
ബലോനോയ്ക്കും എസ്-ക്രോസിനും ശേഷം മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സയിലൂടെ നിരത്തിലെത്തുന്ന മൂന്നാമത്തെ വാഹനമാണ് ഇഗ്നിസ്
മാരുതി ശ്രേണിയില്‍ ന്യൂജെന്‍ സ്റ്റൈലിൽ ആണ് ഇഗ്നീസിന്റെ വരവ്. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാംപ്, പ്രെജക്റ്റര്‍ ഹെഡ്ലാപ്, ഉയര്‍ന്ന ബോണറ്റ്, പുതമയാര്‍ന്ന ഗ്രില്ല് മുതലായവ മുന്‍ വശത്തിന് മസില്മാന് രൂപം നല്കുന്നു. പുറത്തേക്ക് തള്ളി നില്ക്കുന്ന വീല്‍ ആര്‍ച്ച് വലിയൊരു കാറിന്റെ പരിവേഷവും ഇഗ്നീസിന് നല്കുന്നു.
1.2 ലീറ്റർ നാലു സിലിണ്ടർ പെട്രോൾ, 1.3 ലീറ്റർ, നാലു സിലിണ്ടർ ഡീസൽ എൻജിനുകളാവും വാഹനത്തിന് കരുത്തേകുക. പെട്രോൾ എൻജിന് 6,000 ആർ പി എമ്മിൽ 83 പി എസ് വരെ കരുത്തും 4,200 ആർ പി എമ്മിൽ 113 എൻ എം വരെ ടോർക്കും സൃഷ്ടിക്കും. ഡീസൽ എൻജിന്റെ പരമാവധി കരുത്ത് 4,000 ആർ പി എമ്മിൽ പിറക്കുന്ന 75 പി എസ് ആണ്; ടോർക്കാവട്ടെ 2,000 ആർ പി എമ്മിലെ 190 എൻ എമ്മും. പെട്രോൾ ലീറ്ററിന് 20.89 കിലോമീറ്ററും ഡീസൽ ലീറ്ററിന് 26.80 കിലോമീറ്ററുമാണ് ‘ഇഗ്നിസി’നു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സിനൊപ്പം അഞ്ചു സ്പീഡ് ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) സഹിതവും ‘ഇഗ്നിസ്’ വിൽപ്പനയ്ക്കുണ്ട്.
പെട്രോൾ മോഡലിന് 4.59 ലക്ഷം മുതൽ 6.30 വരെയും, ഡീസൽ മോഡലിന് 6.39 ലക്ഷം മുതൽ 7.46 ലക്ഷം വരെയുമാണ് വില