വൈറൽ ഫീവർ

Thumb Image
SHARE

കുമ്മനടിച്ച് വന്നതൊന്നുമല്ല. പിന്നെ എന്തിനാടാ ചക്കരേ ഇവിടെ നില്‍ക്കുന്നതെന്ന് ചോദിച്ചാ, ചിലത് ഓര്‍മിപ്പിക്കാന്‍. എന്തായാലും 2017 പോവുകയാണ്. അപ്പോ നമ്മുടെ ആയുസ് കൂട്ടുന്നതിനായി ഈ ഒരുവര്‍·ഷത്തില്‍ ലഭിച്ച ചിരികള്‍ ഒന്നു പറയാതെങ്ങനാ. ചിലപ്പോ വീണ്ടും ചിരി വന്നാലോ. സ്വാഗതം. വൈറല്‍ ഫീവറിലേക്ക്.

ടെലിവിഷന്‍ എപ്പോഴും കണ്ടിരുന്നാല്‍ അതിന് അടിമകളാകും എന്നുപറഞ്ഞ പഴയ തലമുറപോലും ഇപ്പോള്‍ അടിമകളാണ്. മൊബൈല്‍ഫോണ്‍ തടവറയില്‍  ജീവപര്യന്തം തടവില്‍. അതല്ല നമ്മുടെ വിഷയം ആ തടവറയിലെ രസങ്ങളാണ്. പണ്ടൊക്കെ സിനിമ ഡയലോഗുകളാണ് ചിരിയുണ്ടാക്കാനുള്ള നമ്പറായി ഏവരും പ്രയോഗിച്ചിരുന്നത്. എന്‍റെ അത്തിപ്പാറ അമ്മച്ചീ, ഇതിലും വലുത് ചാടിക്കടന്നവനാണീ കെകെ ജോസഫ് എന്നൊക്കെ പറ്റാവുന്നപോലെ അഭിനയിച്ച് കൈയ്യടിവാങ്ങിയവരുണ്ട്. എന്നാല്‍ സാങ്കേതിക വിദ്യ റോക്കറ്റുപോലെ കുതിച്ചപ്പോള്‍ ശൈലികളും രീതികളും മാറി. ട്രോളുകള്‍ പിറന്നു. സമകാലീന സംഭവങ്ങളില്‍ നിന്ന് സിനിമാ ഡയലോഗുകളെ വെല്ലുന്ന എവര്‍ഗ്രീന്‍ ഹിറ്റുകള്‍ പിറക്കുന്നതാണ് പിന്നീട് കണ്ടത്. കഴിഞ്ഞ മുന്നൂറ്റി അറുപത്തിയഞ്ചുദിവസവും ഇങ്ങനെ നമ്മളെ തേടിയെത്തിയവയെ ഓര്‍ത്തെടുക്കാം.

1 സബാഷ് ഡബ്മാഷ്

വൈറലുകള്‍ക്ക് കാരണക്കാരാകുന്നതില്‍ മൊബൈല്‍ ആപ്പുകള്‍ക്ക് വലിയ പങ്കുണ്ട്. അങ്ങനെ വരുമ്പോള്‍ അതാണ് ആദ്യം പറയേണ്ടത്. ഡബ്മാഷിനെക്കുറിച്ച്. പഴയ മോണോ ആക്ടിന്‍റെ  മൊബൈല്‍ ആപ്പ് വേര്‍ഷനാണിത്. ഇത്രയധികം വൈറലായ ഒരു ആപ്പും അടുത്തുണ്ടായിട്ടില്ലതാനും. 

അഭിനയിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കെല്ലാം അതിനവസരമൊരുക്കിയ പ്ലാറ്റ്ഫോമിനെ അതിവേഗം മലയാളി നെഞ്ചേറ്റി. സഭാകമ്പമില്ലാതെ ഡബ്മാഷൊരുക്കി ഏവരും. മറന്നുതുടങ്ങിയ ചിരി ഡയലോഗുകള്‍ വീണ്ടും കളത്തിലിറങ്ങി.

ബാഹുബലി ദി കണ്‍ഫ്യൂഷന്‍

 2017 ലെ സമൂഹത്തെ രണ്ടായി വിഭജിക്കാം. ബാഹുബലി കണ്ടവരും ബാഹുബലി കാണാത്തവരും. തോളില്‍ ശിവലിംഗമേറ്റി നടക്കുന്ന നായകന്‍ ട്രോളന്മാരുടെ ഇഷ്ടക്കാരനായി. ബാഹുബലി അങ്ങനെ വൈറലായി

അസംഭവ്യമായി ഒന്നുമില്ലെന്ന് പ്രഖ്യാപിച്ച് ബാഹു ട്രോള്‍ലോകത്ത് നിറഞ്ഞാടി. ഡബ്മാഷുകളില്‍ പലരും പലതും തോളിലേറ്റി. കട്ടപ്പയാണ് മറ്റൊരുതാരം. കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിനാണെന്ന് സിനിമ ഇറങ്ങുന്നതുവരെ  അണിയറക്കാര്‍ രഹസ്യമാക്കിവച്ചു. എന്നാല്‍ അക്കാലമത്രയും സംവിധായകന്‍ സ്വപ്നത്തില്‍പോലും വിചാരിക്കാത്ത കാരണങ്ങള്‍ ട്രോളര്‍മാര്‍ കണ്ടെത്തി. ഇന്ത്യയിലെ എല്ലാ ഭാഷയിലും ഒരേ പശ്ചാത്തലത്തില്‍ ട്രോളുകള്‍ക്ക് വിഷയമായതിന്‍റെ ക്രഡിറ്റ് ബാഹുബലിക്കായിരിക്കും. 

(Why kattappa killed bahubali വൈക്കത്തപ്പ കില്‍ഡ് ബാഹുബലി ട്രോള്‍) തനിക്കുള്ള ഭക്ഷണത്തിന്‍റെ പങ്ക് ചോദിച്ചതാണ് കട്ടപ്പയെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന കണ്‍ക്ലൂഷനിലാണ് ബാഹുബലി ദി കണ്‍ക്ലൂഷന്‍ ഇറങ്ങും മുമ്പ്  ഗൗരവത്തോടെ സമൂഹ മാധ്യമം എത്തിനിന്നത്. 

(കട്ടപ്പയുടെ ഫുഡ് ബാഹു കഴിക്കുന്ന സീന്‍ ആന്‍ഡ് ട്രോള്‍)

എന്‍റെ മാതാവേ....

ഇന്ത്യ മുഴുവന്‍ വൈറലായ വിഷയമാണ് ഗോവധ നിരോധനം. സംഭവം എന്താണെന്നുപോലും അന്വേഷിക്കാതെ പ്രതിഷേധക്കാര്‍ ചീറിപ്പാഞ്ഞു. സംഗതി കേരളത്തിലെത്തിയപ്പോള്‍ പരിഭാഷ ബീഫ് നിരോധനമെന്നായി. ഇതോടെ സംഗതി പിടിവിട്ടു.

പ്രാണവായു നിരോധിച്ചാല്‍പ്പോലും ഇത്രയും വലിയ പ്രതിഷേധമുണ്ടാകുമെന്ന് തോന്നുന്നില്ല. മുക്കിന് മുക്കിന് ബീഫ്ഫെസ്റ്റുകള്‍. നല്ല ബീഫ്ചാപ്സും ഫ്രൈയും കാണിച്ച് യുവജനസംഘടനകള്‍ മെബര്‍ഷിപ്പ് ഉയര്‍ത്തി എന്നതുമാത്രമാണ് ഇതുകൊണ്ടുണ്ടായ ഏക നേട്ടം. ട്രോളുകള്‍ പലതും കൈവിട്ടു. വ്യാജ നിര്‍മ്മിതികള്‍ പിറന്നു. തമാശയുടെ തലങ്ങള്‍ക്കപ്പുറത്തേക്ക് കാര്യങ്ങള്‍ വയറലായി. ബീഫ് കഴിക്കുന്നവരും കഴിക്കാത്തവരും തമ്മില്‍ ഇന്ത്യക്കും പാക്കിസ്ഥാനും ഇടക്കുള്ളപോലെ എന്തോ ഒന്ന് രൂപപ്പെട്ടു.  (യോഗി ആദിത്യനാഥ് പശുമൂത്രം കുടിക്കുന്ന വ്യാജ ചിത്രം)

നിയമ പാചകറാണി

സ്വന്തമായുണ്ടാക്കിയ വിഭവത്തിന് എരിവ് അല്‍പ്പം കൂടി. അതാണ് തിരുവനന്തപുരം ലോ കോളജില്‍ സംഭവിച്ചത്. ഓഖി വിതച്ചതുപോലെ വലിയ നാശം പലയിടത്തുമുണ്ടാക്കിയാണ് ആ സമരം അവസാനിച്ചത്. കൈരളിടിവിക്കുപുറമെ സിപിഎം, സിപിഐ, കോണ്‍ഗ്രസ്, എസ്എഫ്ഐ, എഐഎസ്എഫ്,കെഎസ്‍യു ക്യാംപുകളായിരുന്നു ഇരകള്‍. പാചകവും വാചകവും അമിതമായപ്പോള്‍ സംഗതി കൈവിട്ടുപോയി.   

ദിലീപ് പാവാടാ

പെരുമ്പാവൂര്‍കാരന്‍ സുനിക്ക് ബജാജ് കമ്പനി എത്ര തുക നല്‍കിയാലും മതിയാവില്ല. കാരണം പള്‍സര്‍ എന്ന അവരുടെ ബ്രാന്‍ഡ് അറിയാത്ത ആരും ഇന്ന് കേരളത്തിലില്ല. പള്‍സര്‍ കുടുങ്ങിയപ്പോള്‍  വമ്പന്‍ സ്രാവുകള്‍ക്കായി ട്രോള്‍വല പിറന്നു. പ്രമുഖ നടന്‍ പ്രമുഖ നടി എന്ന് ദിനവും കേട്ട മലയാളിക്ക് പതിവായി ഒരു പുതിയ പ്രമുഖ കഥ കേള്‍ക്കാതെ വയ്യെന്നായി.

ഒടുവില്‍ പ്രമുഖന്‍ നേരിട്ടെത്തിയാണ് പള്‍സറിനെ വയറല്‍ വലക്കുള്ളില്‍നിന്ന് രക്ഷിച്ചത്. അതോടെ ദിലീപായി താരം. അയലയോ മത്തിയോ മറ്റോ പിടിച്ച് പൊലീസ് ഫിഷിങ് അവസാനിപ്പിക്കും എന്ന് ധരിച്ചിരുന്നവരെ ഞെട്ടിച്ച് കൊമ്പന്‍ സ്രാവുമായി അന്വേഷണസംഘമെത്തി. വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്നൊരു സിനിമ ഉണ്ടെന്ന് അതിന്‍റെ ദിലീപിന്‍റെ അറസ്റ്റുവരെ അധികം ആര്‍ക്കും അറിയില്ലായിരുന്നു.അതുകൊണ്ടുതന്നെ പടം അധികം ഓടി ക്ഷീണിക്കാതെ വിശ്രമിച്ചു. താരം പിടിയിലായതിനുശേഷം ട്രോളുണ്ടാക്കാന്‍ഇന്‍റര്‍നെറ്റില്‍ ഈ സിനിമയിലെ സീനുകള്‍ തിരഞ്ഞവര്‍  തിയറ്ററില്‍ പണ്ട് പോയിരുന്നെങ്കില്‍ ചിത്രം ബോക്സ് ഓഫീസില്‍ പൊട്ടിത്തകരാതെ പൊട്ടിത്തെറിച്ചേനേ 

ശരിക്ക് പറഞ്ഞാല്‍ ദിലീപാണ് 2017 ലെ വാര്‍ത്താ താരം. നിലവിലെ പോക്കുകണ്ടിട്ട് തോന്നുന്നത് 2018 ലും അത് അങ്ങനെ തന്നെ തുടരുമെന്നാണ്. ഹാഷ്ടാഗ് അത്ര മലയാളത്തിന് ഈ കേസോടെ ഒരെണ്ണം തരപ്പെട്ടു. 

കണ്‍നിറയെ സണ്ണി 

മലയാളത്തിലെ താരങ്ങള്‍ക്കെല്ലാം ഇവിടെ ഫാന്‍സ് അസോസിയേഷനുകളുണ്ട്. എന്നാല്‍ കേരളത്തില്‍ ഫാന്‍സ് അസോസിയേഷന്‍ ഇല്ലെങ്കിലും സകലമാന നടീനടന്മാരെക്കാളും ആരാധകരുള്ള ഒരു താരമുണ്ട്. ആ നടിയുടെ ആരാധകനാണ് ഞാനെന്ന് ആരും പരസ്യമായി പറയാറില്ലെങ്കിലും കൊച്ചി നഗരം കാട്ടിത്തന്നു ആ ജന പിന്തുണ

(സണ്ണിലിയോണിനെക്കാണാന്‍ മരത്തിലും വാഹനത്തിന് മുകളിലുമൊക്കെ കയറിയിരിക്കുന്ന്) 2017 ആഗസ്റ്റ് 17 അങ്ങനെ കേരള ചരിത്രത്തിലെ അവിസ്മരണീയ  ദിവസമായി. ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു ഫോണ്‍ ബുക്ക് ചെയ്യാന്‍ പലരും മല്‍സരിച്ചു. കള്ളംപറഞ്ഞ് വീട്ടില്‍നിന്ന് മുങ്ങിയ ചേട്ടനും അനുജനും കൊച്ചിയില്‍ കണ്ടുമുട്ടി ഇളിഭ്യരായി. ആള്‍ക്കൂട്ടം കണ്ടപ്പോള്‍ എന്തോ വിശേഷ ആഘോഷമാണെന്നുകരുതി ഇതരസംസ്ഥാന കട്ടവടക്കാര്‍ ബലൂണ്‍, ഐസ്ക്രീം എന്നിവയുമായി നിരത്തിലിറങ്ങി. എന്നാല്‍ ചില ആരാധകര്‍ കൊച്ചിക്ക് വണ്ടികയറിയില്ല. കാര്യമന്വേഷിച്ചപ്പോള്‍ അവര്‍ പുഛത്തോടെ പറഞ്ഞു.. ഛെ ഇതൊരുമാതിരി തുണി ഒക്കെ ഉടുത്ത്.. വൃത്തികേട്. 

 കുമ്മനടി 

കൊച്ചിയിലെ മെട്രോ ഓട്ടം മലയാഴി കാത്തിരുന്ന, കൊതിച്ച നിമിഷമായിരുന്നു. ഉദ്ഘാടനം കഴിഞ്ഞപ്പോള്‍ പക്ഷേ മാര്‍ത്തകളില്‍ നിന്ന് മെട്രോ എന്ന പദം മാഞ്ഞു. പകരം കുമ്മനം എന്നും പിന്നീടത് ലോപിച്ച് കുമ്മനെന്നും കുമ്മനടിയെന്നുമായി. 

പറഞ്ഞുവരുമ്പോള്‍ സംഗതി സിംപിളാണ്. നാട്ടിലെ പ്രധാന പദ്ധതികളിലൊന്നിന്‍റെ ഉദ്ഘാടനം. പ്രധാനമന്ത്രി ആഘോഷമായി മെട്രോക്ക് കൊടി വീശി. ഓടിത്തുടങ്ങിയ ട്രയിനില്‍ ബിജെപി സംസ്ഥാന അധ്യക്ഷനും മോദിക്ക് ഒപ്പമുണ്ടായിരുന്നു. ചടങ്ങിനെത്തിയ പ്രതിപക്ഷ ടീമിനെ പ്രധാനമന്ത്രിയുടെ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് പാളത്തിന്‍റെ പരിസരത്ത് എസ്പിജി അടുപ്പിച്ചില്ല. ഇതിലൊന്നും വലിയ തെറ്റ് ആരും കണ്ടില്ല. അപ്പോളൊരു സംശയം. കുമ്മനം എങ്ങനെ കയറിപ്പറ്റി. രാഷ്ട്രീയക്കാരുടെ സ്ഥിരം തലവേദന മാധ്യമങ്ങളാണല്ലോ. ആ കള്ളക്കൂട്ടം ചില വാര്‍ത്തകള്‍ പുറത്തുവിട്ടു. കുമ്മനത്തിന് പ്രധാനമന്തിക്കൊപ്പം മെട്രോയില്‍ കയറാന്‍ അനുമതി ഇല്ലായിരുന്നുവത്രേ. പോരേ പൂരം. ആ വാക്ക് പിറന്നു. കുമ്മനടി. ജനിച്ചയുടന്‍ ആ വാക്ക് വൈറലായി. 

കല്യാണ ഉണ്ണികള്‍, വലിഞ്ഞുകേറിവന്നവന്‍ തുടങ്ങിയ പ്രയോഗങ്ങള്‍ ഇതോടെ ആളുകള്‍ ഡിലീറ്റുചെയ്തു. അതില്‍ പിന്നെ വിളിക്കാത്ത കല്യാണങ്ങള്‍ക്കു പോകുന്നവരുടെ എണ്ണം കുറഞ്ഞെന്നാണ് സര്‍വെ ഫലങ്ങള്‍. കുമ്മനടിയാണല്ലേ എന്ന് ആരെങ്കിലും ചോദിച്ചാല്‍ മാനക്കേടാകും. ട്രോളുകളെക്കുറിച്ച് മാത്രം  പറഞ്ഞാല്‍ പോരല്ലോ. അതിലെ നായകന്മാര്‍ക്ക് പറയാനുള്ളതും കേള്‍ക്കണം. 

അമിട്ടടി

കുമ്മനടിക്ക് ഒപ്പം പറയേണ്ടതാണ് അമിട്ടടി. ഇവര്‍ ബന്ധുക്കളാണോ എന്നു സംശയിക്കുന്നവരുമുണ്ട്. അതേ. അവര്‍ ഒരേ ചോരയാണ്. കാവി നിറമുള്ള ചോര. 

അങ്ങനെ ഇത്തവണത്തെ ആദ്യ കലാപരിപാടി ബിജെപി വകയായിരുന്നു. ജനരക്ഷാ യാത്രയുമായി കുമ്മനംജി ട്രാക്കിലിറങ്ങി. കേന്ദ്രത്തില്‍ നല്ല പിടിയായതുകൊണ്ട് അവിടെനിന്നുള്ള ഇറക്കുമതികളായിരുന്നു മുഖ്യ ആകര്‍ഷണം. വെടിക്കെട്ടും അമിട്ടും മുഴങ്ങി. നിന്‍റെ പിന്നാലെ നടക്കാനല്ല ഒപ്പം നടക്കാനാണെനിക്കിഷ്ടം എന്നുപറഞ്ഞ്  ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ കുമ്മനത്തിനൊപ്പം വച്ചുപിടിച്ചു. ഒരോ വളവെത്തുമ്പോഴും നമ്മുടെ നാടന്‍ ശൈലിയില്‍ ദേ ഇപ്പമെത്തും, രണ്ടുവളവുകൂടി എന്ന് കുമ്മനം ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. അന്ന് ആ ശപിക്കപ്പെട്ട ദിവസം യാത്ര പിണറായി വഴിയായിരുന്നു. ആവശ്യമില്ലാത്ത ഡയലോഗ് ഒക്കെ അടിച്ച് മുഴുവന്‍ സിപിഎമ്മുകാരെയും വെറുപ്പ കുമ്മനം  രാവിലെ കുളിച്ചൊരുങ്ങിയെത്തി. എന്നാല്‍ ഇറങ്ങിയാലോ എന്ന് മുറിയിലേക്കുനോക്കി ചോദിച്ചപ്പോള്‍ ഷാ കിടന്നിടത്ത് പുള്ളിയുടെ ഷാളുപോലുമില്ല. കക്ഷി ഇന്ദ്രപ്രസ്ത്ഥത്തിലെത്തി മുറിയിലൊളിച്ചു. മുങ്ങിയതിന്‍റെ കാരണം മിനിട്ടുകള്‍ക്കകം രഹസ്യന്വേഷണ വിഭാഗം കണ്ടുപിടിച്ചു. പിണറായിയിലെ അണികള്‍ ജയ് അമിത്ഷാ എന്ന് ഉറക്കെ വിളിക്കാന്‍ തലേ ദിവസം പരിശീലിച്ചിരുന്നു. സാധാരണ അങ്ങനൊരു വിളി കേള്‍ക്കുമ്പോള്‍ ആര്‍ക്കായാലും ഒരു പുളകമൊക്കെ വരണ്ടതാണ്. പക്ഷേ എന്തുചെയ്യാം മകന്‍റ് പേര് ജയ് അമിത്ഷാ എന്നിട്ടപ്പോള്‍ ഇങ്ങനൊരു കുരിശ് ഈ ചാണക്യന്‍ ഓര്‍ത്തില്ല. ബിസിനസില്‍ ഒന്ന് പച്ചപിടിച്ച ജയ്ഷായെക്കുറിച്ച് അത്ര നല്ലതല്ലാത്ത അഴിമതി വാര്‍ത്ത അന്നാണ് പുറത്തുവന്നത്. അതുകൊണ്ട് ജയ്‍വിളി താങ്ങാന്‍ ശേഷിയില്ലാത്തതിനാല്‍ അമിത്ഷാ മുങ്ങി. അങ്ങനെ അദ്ദേഹം കാരണം മലയാള ഭാഷക്ക് ഒരു പേരു ലഭിച്ചു. അമിട്ടടി. പതിനഞ്ചുദിവസംകൊണ്ട് യാത്രപൂര്‍ത്തിയാക്കിയ കുമ്മനമാകട്ടെ കെഎസ്ആര്‍ടിയിയുടെ മിന്നല്‍ അതിവേഗ ബസ് സര്‍വ്വീസിന് ഭീഷണി ഉയര്‍ത്തുകയും ചെയ്തു. 

പാര്‍ട്ടി കൂപ്പറാ

ബിഎംഡബ്ലിയു കമ്പനി പുറത്തിറക്കുന്ന ഒരു കാറാണ് കൂപ്പര്‍. ഈ കാറിന്‍റെ പേരില്‍ കമ്പനി വലിയ അഭിമാനം കൊള്ളുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ ഈ കമ്പനിക്ക് കഷ്ടകാലമാണ്. എന്നുവച്ചാല്‍, കൂപ്പര്‍ എന്നുകേട്ടാല്‍ ആളുകള്‍ ചിരിക്കും, അടക്കം പറയും. ചിലര്‍ അല്‍പ്പം കടന്ന് സിപിഎമ്മുകാരനാണോ എന്നുവരെ ചോദിക്കാറുണ്ട്. 

സംഗതി പറഞ്ഞു വരുമ്പോള്‍ സിപിളാണ്. നടന്നു മടുത്തപ്പോള്‍ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഒരു ലിഫ്റ്റ് ചോദിച്ചു. ഈ ലോകത്തെല്ലാം പതിവുള്ള ഒരു സാധാരണ കാര്യം. ജനജാഗ്രതാ യാത്രക്കിടെ കോടിയേരി കൈകാണിച്ചത് സ്ഥലത്തെ പ്രധാന തരികിടയും അത്യാവശ്യം പൊലീസ് സ്റ്റേഷനുകളിലെല്ലാം സ്വര്‍ണ്ണക്കടത്തടക്കം കേസുകളുമുള്ള മാന്യന്‍റെ കൂപ്പര്‍ കാറിനായിരുന്നു. മുകള്‍ഭാഗം തുറന്ന ഒരു സാധാ വണ്ടി. മണ്ടക്കൊന്നുമില്ലെന്ന് നാട്ടുകാര്‍ പറഞ്ഞപ്പോള്‍ വണ്ടിയുടെ കാര്യമാണെന്നാണ് കോടിയേരി വിചാരിച്ചത്. എന്തായലും കൂപ്പര്‍ അതോടെ സൂപ്പറായി.

ഫീലിങ് ഫാന്‍സ് 

 മമ്മൂട്ടിയും മോഹന്‍ലാലുമില്ലാതെ നമുക്കെന്താഘോഷം. ഇരുവരും ട്രോളില്‍ മല്‍സരിച്ചഭിനയിച്ചു. ബോക്സോഫീസില്‍ ഇവരുടെ ട്രോളുകള്‍ ഇപ്പോഴും ഹൗസ്ഫുള്ളായി ഒടുകയാണ്. 

ലിച്ചി കരഞ്ഞു. വെറുതെ കരഞ്ഞതല്ല. മമ്മൂട്ടി ഫാന്‍സ് കരയിച്ചതാണ്്. ദുല്‍ഖറിന്‍റെ കൂടെ അഭിനയിക്കാന്‍ ഇഷ്ടം. മമ്മൂട്ടി വേണമെങ്കില്‍ അച്ഛനയായി അഭിനയിച്ചോട്ടെയെന്ന് തമാശ പറഞ്ഞതാണ്. മ്മള്‍ ഈ തമാശയൊക്കെ പറയുമ്പോള്‍ മിനിമം അത് മനസിലാകുന്നവരോട് പറയണം. അല്ലെങ്കില്‍ സത്യമായും ചിരി കരച്ചിലാകും. ഒരാളെ സ്വന്തം പിതാവിന്‍റെ സ്ഥാനത്ത് കണ്ടതിന്‍റെ പേരില്‍ വീണ കണ്ണീര്‍ ഈ വര്‍ഷത്തിന്‍റെയല്ല നൂറ്റാണ്ടിന്‍റെ കണ്ണീരാണ്. അങ്കമാലി ഡയറീസില്‍ പോലും ഇത്ര കലിപ്പായിരുന്നില്ല കാര്യങ്ങള്‍.

അടുത്തത് പാര്‍വതിയുടെ ചാന്‍സ്. കസബ സിനിമയിലെ മമ്മൂട്ടി ഡയലോഗിനെതിരെ പാര്‍വതി ഡയലോഗടിച്ചു. ലിച്ചിയുടെ പുറത്ത് ഓടിക്കയറിയവര്‍ പാഞ്ഞടുത്തു. പക്ഷേ സില്‍മേലൊക്കെ കാണുന്നപോലെ ഒരു വളവുകഴിഞ്ഞപ്പോള്‍ അങ്ങോട്ട് ഒടിയവരൊക്കെ തിരിച്ചോടി. പുറകെ കുരച്ചുകൊണ്ടുവരുന്ന പട്ടിയെ പ്രതീക്ഷിച്ചെങ്കിലും OMKV എന്ന ഉല്‍ക്കയാണ് കാണാനായത്. ഇതിലെ M എന്താണെന്ന കാര്യത്തില്‍ പല നാട്ടിലും പല അഭിപ്രായമാണ്. എന്താണെങ്കിലും അത്ര നല്ല ഡെക്കറേഷനല്ല എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല

മമ്മൂക്കയുടെ കൈയ്യില്‍നിന്ന് ട്രോള്‍ ബുക്ക് കൈക്കലാക്കാന്‍ ലാലേട്ടന് വലിയ കഷ്ടപ്പാടാണ് സഹിക്കേണ്ടിവന്നത്. 51 ദിവസത്തെ കഠിന പരിശീലനത്തിനൊടുവില്‍ ശരീരഭാരം 18 കിലോ കുറച്ച് പുതിയ ഭാവത്തില്‍ ഒടിയന്‍ മാണിക്യനെത്തി

ഗെറ്റൗട്ട് ഹൗസ്

എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം കോടിയേരി ബാലകൃഷ്ണന്‍ തിരക്കഥയെഴുതി പിണറായി വിജയന്‍ സംവിധാനം ചെയ്ത സിനിമയാണ് കടക്കൂ പുറത്ത്. കഴിഞ്ഞ വര്‍ഷത്തെ വൈറല്‍ ഹിറ്റ്ലിസ്റ്റില്‍ റെക്കോഡുകള്‍ തിരുത്തിയ വിജയമാണ് ഇതിന് ലഭിച്ചത്. 

അതില്‍പ്പിന്നെ ഇറങ്ങിപ്പോടാ, ഓടടാ തുടങ്ങിയ പതിവു വാക്കുകള്‍ ഇല്ലാതായി. നാളുകളായി ഫീല്‍ഡില്‍ കട്ടക്കു പിടിച്ചുനിന്ന ഗറ്റൗട്ട് ഹൗസിനോടുവരെ മലയാളി പറഞ്ഞു, കടക്കൂ പുറത്ത്.

ഇതുമാത്രമല്ല, ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് പഞ്ച് ഡയലോഗും പിണറായിയുടെ വകയായിരുന്നു. കേരളത്തിലല്ല അതെന്നതിനാല്‍ അന്യഭാഷാ പുരസ്കാരവും ഇക്കുറി കിട്ടാന്‍ സാധ്യതയുണ്ട്. 

തള്ളന്താനം

മികച്ച വൈറല്‍ താരത്തിനുള്ള ദേശീയ പുരസ്കാരം ഇക്കുറി സ്വന്തമാക്കിയത് നമ്മുടെ നാട്ടുകാരനാണ്. റിട്ടയേഡ് സഖാവ് അല്‍ഫോന്‍സ് കണ്ണന്താനം. കാഞ്ഞിരപ്പള്ളിയില്‍ സ്വതന്ത്രനായിരുന്നെങ്കില്‍ ഇപ്പോള്‍ ആ നാക്ക് മൊത്തത്തില്‍ സ്വതന്ത്രമാണ്.

ഇങ്ങനെ ഓരോന്ന് പറഞ്ഞ് പറഞ്ഞ് പുതിയൊരു പേരും വീണു. തള്ളന്താനം. പ്രധാന്‍ മന്ത്രി തള്ള് യോജന എന്ന പ്രയോഗത്തിന്‍റെ മലയാള പരിഭാഷയായാണ് ഈ വാക്കിനെ പരിഗണിക്കുന്നത്. കണ്ണന്താനത്തെ മന്ത്രിയാക്കിയതോടെ വേലിയിലിരുന്ന പാമ്പിനെയെടുത്ത് വൈകുണ്ടത്തില്‍വെച്ചു എന്ന അവസ്ഥയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദിവസവും തലവേദനയാണ്. തള്ളുവീരന്‍ എന്ന തന്‍റെ കുത്തക പേര് ഷെയര്‍ചെയ്യാന്‍ ഒരാളായി എന്നതുപക്ഷേ പുള്ളിക്ക് ചെറുതല്ലാത്ത ആശ്വാസം നല്‍കുന്നുണ്ട്. 

വീട്ടിലേക്കുള്ള വഴി

കുട്ടനാട് നല്ല വളക്കൂറുള്ള മണ്ണാണ്. അതുകൊണ്ടുതന്നെ ആര്‍ക്കും ഒന്ന് വിളവെടുക്കാനൊക്കെ തോന്നും. പക്ഷേ നിഷ്കളങ്കമായി അങ്ങനെ ഒരു നീക്കം നടത്തിയ തോമസ് ചാണ്ടിക്ക് ഒടുവില്‍ മന്ത്രിക്കസേര തരിശിടേണ്ടിവന്നു. വീട്ടിലേക്കുള്ള വഴിയില്‍ ആദ്യം മണ്ണും പിന്നീട് ടാറും ഇട്ടതുകൊണ്ട് തലസ്ഥാനത്തുനിന്ന് വേഗം വീട്ടിലെത്താനായി. 

നനഞ്ഞിടം കുഴിക്കുക എന്നൊരു ചൊല്ലുണ്ട്. തോമസ് ചാണ്ടി അതുപോലൊന്ന് കുഴിച്ചുനോക്കി. കുഴിക്കുമ്പോള്‍ സ്വോഭാവികമായും മണ്ണ് മിച്ചംവരും. അത് തന്‍റെ റിസോട്ടിലേക്കുള്ള വഴിയിലും പിന്നെ കായലരുകിലെ പാടത്തും കൊണ്ടിട്ടു. താന്‍ കുഴിച്ച കുഴിയില്‍ താന്‍തന്നെ വീഴുമെന്ന ചൊല്ല്  കുട്ടനാട്ടിലും കുവൈത്തിലും കേട്ടുകേള്‍വിയില്ല. കുഴിയില്‍ വീഴാതിരിക്കാന്‍ പരമാവധി ശ്രമിച്ചു. മുഖ്യമന്ത്രി ഉള്‍പ്പെടെ കച്ചിക്കുരുമ്പ് നീട്ടിയെങ്കിലും ഗുണമുണ്ടായില്ല. ഈ നാക്ക് എന്നു പറയുന്ന സാധനം സ്വന്തം ശത്രവായി മാറാതെ സൂക്ഷിക്കുകയാണ് രാജാവായാലും മന്ത്രിയായാലും പ്രജയായാലും ചെയ്യേണ്ടത്

സോട്ട്( ആരോപണം തെളിഞ്ഞാല്‍ രാജി) തനി അച്ചായന്‍ സ്റ്റൈലില്‍ വെച്ചുകാച്ചിയതാണ്. കോടതി നിയമവ്യവസ്ഥ തുടങ്ങിയ ആചാരങ്ങള്‍ കേരളത്തിലുണ്ടെന്ന് തെല്ലും ഓര്‍ത്തില്ല. ടിപ്പറില്‍ മണ്ണ്കൊണ്ട് തട്ടുന്നതുപോലെ ട്രോളുകള്‍ കുന്നുകൂടി. ചാണ്ടിയെ മാത്രമല്ല മുഖ്യനെയും പൊങ്കാലയിട്ടു ട്രോള്‍ വിശ്വാസികള്‍. ഒടുവില്‍ ആദ്യം നിരപരാധിത്തം തെളിയിക്കുന്നവര്‍ക്കായി കസേര ഒഴിച്ചിട്ടിട്ട് തോമസ് ചാണ്ടിയും എകെ ശശീന്ദ്രനും ഓട്ടമല്‍സരത്തിനിറങ്ങി.  ഇവര്‍ വരുന്നതുകണ്ട് ഫിനിഷിങ് പോയിന്‍റ് അതിലും വേഗത്തില്‍ പാഞ്ഞു.നാട്ടുകാരുടെ ഭാഗ്യം. 

 ജിമിക്കി കമ്മല്‍ 

വൈറല്‍ പാട്ട് ഓഫ് ദിസ് ഇയര്‍ ഗോസ് ടു ജിമിക്കി കമ്മല്‍)

പൂമരം കൊണ്ടുണ്ടാക്കിയ കപ്പലായിരുന്നു കഴിഞ്ഞ വര്‍ഷം താരം. ഇക്കുറി അമ്മയുടെ ജിമിക്കി കമ്മലിനെക്കുറിച്ചും അപ്പന്‍റെ ബ്രാണ്ടിക്കുപ്പിയെക്കുറിച്ചും മലയാളി വാചാലരായി. ഇതിനെക്കുറിച്ച് ആധികാരികമായി പറയാന്‍ എന്‍റെ ചിന്തകള്‍ക്ക് പരിമിതിയുണ്ട്. വിഷമിക്കേണ്ട. നമ്മുടെ സ്വന്തം ആള് ബാക്കി പറഞ്ഞുതരും 

ചോരവീണ മണ്ണില്‍നിന്നുയര്‍ന്നുവന്നു പൂമരം എന്നെഴുതി രോമകൂപങ്ങളെ ഉണര്‍ത്തിയ  അനില്‍ പനച്ചൂരാന്‍ ജിമിക്കി കമ്മലിന്‍റെ പേരില്‍ ഏറെ പഴികേട്ടു 

15 എന്തിനാടാ ചക്കരേ

ഇനി പറയാനല്ല കാണാനാണ്. 

എന്തിനാടാ ചക്കരേ..... മുകളില്‍ പറഞ്ഞ മുഴുവന്‍ വിഷയള്‍ക്ക് മുന്നിലും ചേര്‍ക്കാന്‍ പോന്ന ഒരു വാക്കാണിത് .അപ്പോ എന്‍റെ തള്ളന്താനം പൂര്‍ത്തിയായി. ഇനി അമിട്ടടിക്കുകയാണ്. കയ്യും പോക്കറ്റുമൊന്നും പൊള്ളാതെ പടക്കമൊക്കെ പൊട്ടിച്ച് ന്യൂ ഇയര്‍ ആഘോഷിക്കാം.

MORE IN SPECIAL PROGRAMS
SHOW MORE