വേട്ടപ്പട്ടികൾ കുരയ്ക്കട്ടെ; തുറന്നുപറഞ്ഞ് ആഷിഖ് അബു

Thumb Image
SHARE

വെറുപ്പ് പ്രചരിപ്പിക്കുന്ന ഒരുകൂട്ടർ സമൂഹ മാധ്യമങ്ങളിൽ ഉണ്ടെന്ന് സംവിധായകൻ ആഷിഖ് അബു. പ്രകാശ ഭരിതമായ ചിന്തകളുമായി മറ്റൊരു കുട്ടരുമുണ്ടെന്നും മനോരമന്യൂസിന്‌ നൽകിയ പ്രത്യേക അഭിമുഖത്തിൽ ആഷിഖ് പറഞ്ഞു. തന്റെ പുതിയ ചിത്രമായ ‘മായാ നദി’ ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ഒരുവിഭാഗം നടത്തുന്ന പ്രചാരണങ്ങൾ പരാമർശിച്ചാണ് സംവിധായകന്റെ നിലപാട്.

വേട്ടപ്പട്ടികൾ കുരച്ചോട്ടെ, ലാത്തികൾ വീശിയടിക്കട്ടെ എന്ന പഴയകാല മുദ്രാവാക്യവും അദ്ദേഹം ഓർത്തെടുക്കുന്നു. മായാനദിയുടെ രാഷ്ട്രീയവും കാഴ്ചപ്പാടുകളും ആഷിഖ് അബു പങ്കുവയ്ക്കുന്നു അഭിമുഖത്തിൽ, ഒപ്പം സംഗീത സംവിധായകൻ ഷഹബാസ് അമനും   

MORE IN SPECIAL PROGRAMS
SHOW MORE