പുണ്യറാണി

Thumb Image
SHARE

സമർപ്പണത്തിനായി നീക്കിവെക്കപ്പെട്ട ഒരു ജീവിതം, ആത്മ സമർപ്പണം കൊണ്ട്  സാഫല്യം നേടിയ ഒരു ജീവിതം. പ്രശാന്തമായ നിത്യതയിലേക്ക് പീഡകളേറ്റ് കടന്നുപോകും മുമ്പ് സിസ്റ്റർ റാണി മരിയ നടന്നു തീർത്ത വഴികളിലുണ്ടായിരുന്നു ആ ജീവിതത്തിന്റെ പ്രകാശ പുണ്യമത്രെയും. ആ പുണ്യമാണ് ഇനി ലോകത്തിന്റെ പ്രാർത്ഥന മുറികളെയും പ്രഭാപൂരിതമാക്കുക. 

സിസ്റ്റർ റാണി മരിയ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുമ്പോൾ ഭാരത കത്തോലിക്കാ സഭയും ആദരിക്കപ്പെടുന്നത് സഹനത്തിന്റെ ആ നിതാന്ത ദീപപ്രഭ ഒളിപരത്തുന്നത് കൊണ്ടാണ് . പ്രാർത്ഥനയെ കർമമാണ് കർമത്തെ പ്രാത്ഥനയായും കണ്ട സന്യാസിനി. മര്ദിതർക്കും ചൂഷിതർക്കും പാപികർക്കുമായി ആത്മബലിയർപ്പിച്ച യേശുദേവനെ പൂർണമായ അർത്ഥത്തിൽ വേദനഭരിതമായ അനുതാപനം കൊണ്ട് ലോകത്തിനുമുമ്പിൽ ഓർമപ്പെടുത്തി ആ പുണ്യജീവിതം.

കത്തിമുന ആഴത്തിൽ ആഴ്ന്നിറങ്ങുമ്പോഴും മുറുക്കിപിടിച്ച അചഞ്ചലമായ വിശ്വാസ ദീക്ഷയുടെ ചിറകിലേറി  സിസ്റ്റർ റാണി മരിയ ഇനി കത്തോലിക്കാ സഭയിലെ വിശ്വാസ സാക്ഷ്യത്തിന്റെ കാലം മായ്ക്കാത്ത അടയാളമാകുന്നു  

MORE IN SPECIAL PROGRAMS
SHOW MORE