ആണവ മാലിന്യം; യുഎസിനോട് ഇടഞ്ഞ് മാർഷൽ ദ്വീപുകൾ; സഹായ വാഗ്ദാനവുമായി ചൈന

marshall-27
ചിത്രം; ഗാർഡിയൻ
SHARE

യുഎസിനെ ആശങ്കയിലാഴ്ത്തി മാർഷൽ ദ്വീപുകൾ ചൈനയോട് ചങ്ങാത്തം കൂടുന്നു. 70 വർഷം മുമ്പ് അമേരിക്ക നടത്തിയ ആണവ പരീക്ഷണങ്ങളുടെ ദുരന്തഫലം പേറിയാണ് മാർഷൽ ദ്വീപുകൾ ഇന്നും കഴിയുന്നത്. ആണവമാലിന്യം നീക്കാൻ അടിയന്തര നടപടി വേണമെന്ന ദ്വീപിന്റെ ആവശ്യത്തോട് യുഎസ് മുഖം തിരിച്ചതോടെയാണ് ചൈനയെ ആശ്രയിക്കാൻ ദ്വീപസമൂഹം തീരുമാനിച്ചത്. ജീവനും പരിസ്ഥിതിയും ഇനിയെങ്കിലും സംരക്ഷിക്കേണ്ടതുണ്ടെന്നാണ് ദ്വീപുകാർ പറയുന്നത്.

ആണവ പരീക്ഷണങ്ങളുടെ മാലിന്യം ദ്വീപുകാർക്കിടയിൽ ഉയർന്ന കാൻസർ നിരക്കിനും പരിസ്ഥിതി നാശത്തിനും കാരണമായെന്ന് പരക്കെ ആക്ഷേപമുണ്ട്. ദ്വീപുകൾ സ്വതന്ത്രമായപ്പോൾ ആണവ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിനായി  15 കോടി യുഎസ് ഡോളർ നൽകാമെന്നാണ് യുഎസ് വാഗ്ദാനം ചെയ്തത്. എന്നാൽ ഇത് അപര്യാപ്തമാണെന്ന് ദ്വീപുകാർ പറഞ്ഞിരുന്നുവെങ്കിലും യുഎസ് മതിയായ നടപടികൾ സ്വീകരിച്ചില്ല. ഇതോടെയാണ് ഏഷ്യൻ രാജ്യങ്ങളിലേക്ക് തിരിയാൻ ദ്വീപസമൂഹത്തെ പ്രേരിപ്പിച്ചത്.

തന്ത്രപ്രധാന മേഖല കൈവിട്ടുപോകുമെന്നും അടിയന്തര നടപടി വേണമെന്നും സെനറ്റ് യുഎസ് പ്രസിഡന്റിനെ ധരിപ്പിച്ചിട്ടുണ്ട്. അതേസമയം പ്രതിസന്ധി പരിഹരിക്കാൻ ദ്വീപസമൂഹത്തെ  സഹായിക്കാമെന്ന് സഹകരണം വാഗ്ദാനം ചെയ്ത് ചൈനയും വ്യക്തമാക്കി. നിക്ഷേപവും സാമ്പത്തിക സഹായവും നൽകി സോളമൻ ദ്വീപുകളിലെപ്പോലെ മാർഷൽ ദ്വീപിലും സ്ഥാനമുറപ്പിക്കാനാണ് ചൈനയുടെ ശ്രമം.

MORE IN WORLD
SHOW MORE