വരന് 70, കോവിഡ് വാർഡിൽ കിടപ്പിലാണ്; സമ്മതമെന്ന് വധു; ഇതും ഒരു കല്ല്യാണം

marriage
SHARE

കോവിഡ് വാര്‍ഡെന്നാല്‍ പിപിഇ കിറ്റുകളുടെയും,, മുഖംപോലും കാണാനാകാതെയുള്ള ഒറ്റപ്പെടലിന്റെയും ലോകം  മാത്രമാണോ? അങ്ങ് സ്പെയിനിലെ ഒരു ആശുപത്രി വാര്‍ഡില്‍ ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ പിടിച്ച ഫോണില്‍നിന്ന്  വൈദികന്‍ വീഡിയോ കോള്‍വഴി ചോദിച്ചപ്പോള്‍ 62കാരി റൊസാരിയോ പറഞ്ഞു, തൊട്ടടുത്ത് ഓക്സിജന്‍ മാസ്കിട്ട് കിടക്കുന്ന ഫെര്‍ണാണ്ടോയുടെ വധുവാകാന്‍ സമ്മതമാണ് എന്ന്.  സ്പെയിന്‍തന്നെ. കോവിഡിന്റെ തുടക്കത്തില്‍  പകച്ചുനിന്ന ആ രാജ്യത്തിലെ മഡ്രിഡാണ് ഇടം. കോവിഡ് വാര്‍ഡ്. ഈ കഥയിലെ നായിക റൊസാരിയോ ഹൃദയത്തില്‍നിന്ന് വന്ന സ്വരത്തില്‍ പറഞ്ഞു, ശ്വസിക്കാന്‍ പോലും ബുദ്ധിമുട്ടി കിടക്കുന്ന 70കാരന്‍‌ ഫെര്‍ണാണ്ടോയുടെ വധുവാകാനൊരുക്കം എന്ന്. നായകന്‍ കിടപ്പിലാണെങ്കിലും വരന് അഴക് കുറയരുതെന്ന്,, ഒരുക്കിയ ആരോഗ്യപ്രവര്‍ത്തകന് നിര്‍ബന്ധം. ഒരു ടൈയിരിക്കട്ടെ. വിഡിയോവഴി വന്ന വൈദികനോട് ഫെര്‍ണാണ്ടോയും മനസ്സമ്മതം പറഞ്ഞു, 

കോവിഡാണ് രണ്ടുപേര്‍ക്കും. പക്ഷെ ഇവിടെ കണ്ടുമുട്ടിയതല്ല. വര്‍ഷങ്ങളായി ഒരുമിച്ച് കഴിയുന്നു. ആ ജീവിതവഴിയിലെവിടെയും വച്ച് ചോദിക്കാത്ത ഒന്ന് ആശുപത്രിക്കെട്ടിടത്തിലെ രണ്ട് മുറികളില്‍ കിടക്കെ ഫെര്‍ണാണ്ടോ ഒരു വാട്സാപ് മെസേജായി ചോദിച്ചു, റൊസാരിയോ, ഞാന്‍ നിന്നെ വിവാഹംചെയ്യട്ടെ? 

എന്നേ കൊതിച്ച വാക്കുകള്‍. അതൊരു പ്രതീക്ഷയായിരുന്നു. ഒന്നിച്ചുവന്നെങ്കിലും എപ്പോഴോ രണ്ട് വാര്‍ഡുകളിലേക്ക് പിരിക്കപ്പെട്ടു. ഇനിയെന്ത് എന്ന് ഉള്ളിലാരോ നിരന്തര മെന്നോണം നോവിച്ച് ചോദിച്ച പകലിരവുകള്‍ക്കൊടുവില്‍ റൊസാരിയോ അണിഞ്ഞൊരുങ്ങി ആശ്വാസത്തിന്റെ ഗൗണിട്ടു, പ്രത്യാശയുടെ വീല്‍ചെയറേറി വരനൊപ്പം 

ചേര്‍ന്നു. ഒരു കേക്ക്, ഒരു കിസ്, ഇത്രയും ആഘോഷം. റൊസാരിയോ സ്വന്തം വാര്‍ഡിലേക്ക് മടങ്ങുമ്പോള്‍ വിവാഹമൊരുക്കിയ ആരോഗ്യപ്രവര്‍ത്തകരില്‍ പലരും കണ്ണുതുടച്ചു

MORE IN WORLD
SHOW MORE
Loading...
Loading...