നിപയും കൊറോണയും നേരിട്ട 'കേരള മോഡൽ'; പഠിക്കാനുള്ളത്; നേട്ടം പറഞ്ഞ് ബിബിസി

kerala-mdoel-in-bbc
SHARE

വൈറസ് രോഗങ്ങളെ പ്രതിരോധിക്കുന്നതില്‍ കേരളത്തിന്‍റെ നേട്ടങ്ങളെ പരാമര്‍ശിച്ച് ബിബിസി. നിപ, കൊറോണ വൈറസുകളെ നേരിട്ട കേരളത്തിന്‍റെ നടപടികളാണ് ബിബിസി ഇന്ത്യയുടെ 'വര്‍ക്ക് ലൈഫ് ഇന്ത്യ' എന്ന ചര്‍ച്ചയിൽ പരാമര്‍ശിച്ചത്. 

കേരളത്തില്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും അവര്‍ക്ക് രോഗം ഭേദമായി. നിപ, സിക വൈറസുകള്‍ക്കെതിരെയും കേരളം കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന് ചര്‍ച്ചയില്‍ അവതാരക ദേവിന ഗുപ്ത ചുണ്ടിക്കാണിച്ചു. ഇതിൽ നിന്നും എന്താണ് പഠിക്കാനുള്ളതെന്നായിരുന്നു പാനലിസ്റ്റുകളോടുള്ള ദേവിനയുടെ ചോദ്യം. ചൈനീസ് മധ്യമപ്രവര്‍ത്തക ക്യുയാന്‍ സുന്‍, സുബോധ് റായ്, ഡോ. ഷാഹിദ് ജമാല്‍ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. 

പ്രമുഖ വൈറോളജിസ്റ്റായ ഡോക്ടര്‍ ഷഹീദ് ജമീലാണ് ഇതിന് മറുപടി നല്‍കിയത്. ആരോഗ്യ മേഖലയില്‍ മുന്നിട്ട് നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ഷഹീദ് ജമീല്‍ പറഞ്ഞു. കേരളത്തിലെ ആരോഗ്യ മേഖലയിലെ  സൗകര്യങ്ങള്‍ വളരെ മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രാഥമിക ആരോഗ്യ രംഗത്ത് കേരളത്തിന്റെ പ്രവര്‍ത്തനം മികച്ചതാണെന്ന് ഡോക്ടര്‍ ചൂണ്ടിക്കാട്ടി. 

MORE IN WORLD
SHOW MORE
Loading...
Loading...