ആര്‍ച്ചിയോടൊപ്പം മേഗന് പിറന്നാൾ ആഘോഷം; ഈ പിറന്നാള്‍ മകനുള്ളതെന്ന് മേഗൻ

megan-markle
SHARE

ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയുടെ പ്രിയപത്നി മേഗന്‍ പിറന്നാളാഘോഷത്തിന്‍റെ സന്തോഷത്തിലാണ്. തന്‍റെ 38–ാം പിറന്നാളിനെ വേറിട്ടതാക്കുന്നത് ആര്‍ച്ചി എന്ന പൊന്നോമനയാണെന്ന് സന്തോഷത്തോടെ സമ്മതിക്കുകയാണ് മേഗന്‍.

ഞാന്‍ 38ല്‍ എത്തിയിരിക്കുന്നു. 40കളെ ഏറെ ഉല്‍സാഹത്തോടെ നോക്കിക്കാണുന്നു. ഈ പിറന്നാള്‍ ഇവനുള്ളതാണ്.ഞങ്ങളുടെ സ്വന്തം Archie Harrison Mountbattenന്. കഴി‍ഞ്ഞ മേയിലാണ് ആര്‍ച്ചിയുടെ അമ്മയെന്ന പദവിയിലേക്ക് മേഗന്‍ ഉയര്‍ത്തപ്പെട്ടത്. മറ്റൊരു പദവികൂടിയുണ്ടിവര്‍ക്ക്. British Vogue മാസികയുടെ അടുത്ത ലക്കത്തിന്റെ Guest Editor ആണ് മേഗൻ‍. ഗര്‍ഭിണിയായിരുന്നപ്പോള്‍ 7 മാസത്തോളം മാസികക്കായി ജോലി ചെയ്തു. മാസികയുടെ September ലക്കത്തിന്റെ മുഖചിത്രത്തിനായി  മേഗൻ തിരഞ്ഞെടുത്തത് ലോകം മാറ്റിമറിക്കാന്‍ പോന്ന 15 സ്ത്രീമുഖങ്ങളാണ്. Newzealand പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍, Boxer താരം Ramla Ali, നടിയും സ്ത്രീകളുചെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകയായ Salma Hayek ഇവരാണ് അതില്‍ ചിലര്‍. Forces For Change എന്നാണ്  മേഗൻ ഇവരെ വിളിക്കുന്നത്. ഏതായാലും പിറന്നാളാഘോഷം ലളിതമാണ്. ഏറ്റവും ഒടുവില്‍ നടന്ന Archie യുടെ മാമോദീസ ചടങ്ങും വിന്‍സര്‍ കൊട്ടാരത്തില്‍ ലളിതമായിരുന്നു 7–ാം കിരീടാവകാശിയെ രാജപ്രൗഡിയുടെ ബാധ്യതയില്ലാതെ വളര്‍ത്താനാണ് മേഗനിഷ്്്്്്്്്്്ടം.

MORE IN WORLD
SHOW MORE
Loading...
Loading...