കിം ജോങ് ഉന്നിന് കാലാവസ്ഥയെ നിയന്ത്രിക്കാൻ കഴിയുമെന്ന് ഉത്തരകൊറിയ.. !!

kim-jong-un-1
SHARE

ഏകാധിപതി കിം ജോങ് ഉന്നിന് കാലാവസ്ഥയെയും പ്രകൃതിയെയും നിയന്ത്രിക്കാൻ കഴിവുണ്ടെന്ന് അവകാശപ്പെട്ട് ഉത്തര കൊറിയ. ചൈന ഉത്തര കൊറിയ അതിർത്തിയിലെ സജീവ അഗ്നിപർവതമായ മൗണ്ട് പെക്ടു കിം കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. അഗ്നിപർവതത്തിനു മുകളിൽ ചിരിച്ചുകൊണ്ട് നിൽക്കുന്ന കിമ്മിന്റെ ചിത്രത്തിന്റെ അടിക്കുറിപ്പായാണ് കാലാവസ്ഥയെയും പ്രകൃതിയെയും നിയന്ത്രിക്കാൻ കിം ജോങ് ഉന്നിന് കഴിവുണ്ടെന്ന് ഉത്തര കൊറിയൻ സ്റ്റേറ്റ് മീഡിയ പുകഴ്ത്തിയത്. 

ഒൻപതിനായിരം അടി ഉയരമുള്ള പർവതത്തിലേക്ക് കിം കനത്ത മഞ്ഞിനെ അവഗണിച്ച് കയറുമ്പോൾ ഹിമപാതം നിലച്ച് പ്രകൃതി പ്രസന്നമായ കാലാവസ്ഥയിലേക്ക് മാറുകയായിരുന്നു. ഇതാണ് കിമ്മിന്   കാലാവസ്ഥയെയും പ്രകൃതിയെയും നിയന്ത്രിക്കാൻ കഴിവുണ്ടെന്ന് സ്ഥാപിക്കാൻ കൊറിയൻ സ്റ്റേറ്റ് മീഡിയ ഉയർത്തിക്കാണിക്കുന്നത്. അപ്രതീക്ഷിതമായ ഹിമപാതം മാറി വെയിൽ തെളിയാൻ കിം കാരണക്കാരനായെന്നും ഉത്തരകൊറിയൻ  ഒൗദ്യോഗിക മാധ്യമം പറയുന്നു. 

സൈനിക ക്യാമ്പിൽ കിം ജനിച്ചപ്പോൾ ആകാശത്ത് മഴവില്ല് വിരിഞ്ഞിരുന്നെന്നും മൂന്നാം വയസിൽ കിം ഡ്രൈവിങ് തുടങ്ങിയെന്നും കിമ്മിന്റെ പിതാവ് കിം ജോങ് രണ്ടാമൻ ആത്മകഥയിൽ അവകാശപ്പെട്ടിരുന്നു. കിമ്മിന്റെ ചെറുപ്പം മുതലുള്ള സാഹസിക കഥകൾ കൊറിയൻ സ്റ്റേറ്റ് മീഡിയ മുൻപ് പുറത്തുവിട്ടിരുന്നു.

MORE IN WORLD
SHOW MORE