വോൾവോ ട്രക്കിന്റെ ബ്രേക്ക് സൂപ്പര്‍; കുട്ടി അൽഭുതകരമായി രക്ഷപ്പെടുന്ന വിഡിയോ

child-truck-life-saved
SHARE

ഹൈവേയിലൂടെ അതിവേഗതയിൽ വന്ന ട്രക്കിന്റെ മുന്നിൽപ്പെട്ടു പോയ കുട്ടിയെയാണ് വോൾവോയുടെ ബ്രേക്ക് രക്ഷിച്ചത്. നോർവേയിലാണ് സംഭവം. സ്കൂൾ ബസില്‍ നിന്ന് ഇറങ്ങിയ കുട്ടി റോഡ് ക്രോസ് ചെയ്യാൻ ശ്രമിക്കവേയാണ് ട്രക്കിന്റെ മുന്നില്‍പ്പെട്ടത്. എമർജൻസി ബ്രേക്കിട്ടതുമൂലം കുട്ടി രക്ഷപ്പെടുകയായിരുന്നു. ജൂണിൽ നടന്ന സംഭവത്തിന്റെ വിഡിയോ ഇപ്പോഴാണ് പുറത്തുവിട്ടത്. 

Thumb Image

റോഡരിക്കില്‍ പാർക്കു ചെയ്ത സ്ക്കൂള്‍ ബസ് മൂലം കാഴ്ച മറഞ്ഞതാണ് അപകട സാഹചര്യത്തിലേക്ക് നയിച്ചത്. കുട്ടികളുടെ അശ്രദ്ധയും കാരണമായി. മറ്റൊരു വാഹനത്തിലെ ക്യാമറയിലൂടെയാണ് ദ്യശ്യങ്ങൾ പുറം ലോകത്തെത്തിയത്. ട്രാഫിക്ക് സുരക്ഷയുടെ ആവശ്യകതയും ഇൗ വിഡിയോ പുറത്തുവിട്ടതിലൂടെ ഉദ്ദേശിക്കുന്നു. ഏതായാലും കുട്ടിക്ക് ജീവൻ തിരികെ ലഭിച്ചതിന് നന്ദിപറയേണ്ടത് ട്രക്ക് ഡ്രൈവറോടാണ്.

MORE IN WORLD
SHOW MORE