ഷെറിന്‍ മരിച്ച കേസില്‍ വളര്‍ത്തമ്മ സിനി മാത്യൂസ് അറസ്റ്റിൽ

Thumb Image
SHARE

അമേരിക്കയിലെ ഡാലസില്‍ മരിച്ച മൂന്നുവയസുകാരി ഷെറിന്റെ മരണത്തില്‍ വളര്‍ത്തമ്മ സിനി മാത്യൂസ് അറസ്റ്റില്‍. കുട്ടിയെ ഉപേക്ഷിക്കുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു എന്ന കുറ്റത്തിനാണ് അറസ്റ്റ്. ഷെറിന്‍ മാത്യൂസിനെ പരുക്കേല്‍പിച്ചതിന് വളര്‍ച്ഛന്‍ വെസ്‌ലി മാത്യൂസ് നേരത്തെ അറസ്റ്റിലായിരുന്നു. 

മൂന്നു വയസുകാരിയോട് വളര്‍ത്തച്ഛന്‍ ലെസ്‌ലി മാത്യൂസിന് പുറമെ വളര്‍ത്തമ്മ സിനി മാത്യൂസും മോശമായാണ് പെരുമാറിയിരുന്നതെന്ന് വ്യക്തമായതോടെയാണ് അറസ്റ്റ്. കുട്ടിയെ കാണാതായെന്ന് പറയുന്ന സമയത്ത് ഉറക്കാമായിരുന്നെന്നും അതിനാല്‍ ലെസ്‍ലിയും കുട്ടിയും തമ്മിലുണ്ടായ പ്രശ്നം അറിഞ്ഞില്ലെന്നുമാണ് സിനി നേരത്തെ മൊഴി നല്‍കിയിരുന്നത്. അതുകൊണ്ട് തന്നെ കുട്ടിയുടെ തിരോധാനത്തിലും മരണത്തിലും സിനിക്ക് പങ്കില്ലെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. എന്നാല്‍ കുട്ടിയെ കാണാതായെന്ന് പരാതിപ്പെട്ട രാത്രി ലെസ്‍ലിയും സിനിയും സ്വന്തം മകളായ നാലുവയസുകാരിക്കൊപ്പം പുറത്ത് ഭക്ഷണം കഴിക്കാന്‍ പോയെന്ന് പൊലീസ് കണ്ടെത്തി. ഷെറിനെ വീട്ടില്‍ ഒറ്റയ്ക്ക് ആക്കിയായിരുന്നു ഇതെന്നും സ്ഥിരീകരിച്ചു. റസ്റ്ററന്റിലെ ജീവനക്കാരുടെ മൊഴി ഉള്‍പ്പെടെ എടുത്താണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോെടയാണ് കുട്ടിയോടുള്ള സിനിയുടെ സമീപനവും വ്യക്തമായാത്. െഷറിനെ കാണാതായതിന് പിന്നാലെ ലെസ്‍ലിയെ അറസ്റ്റ് ചെയ്തിരുന്നു. പാല്‍ കുടിക്കാത്തതിന് വീടിന് പുറത്ത് നിര്‍ത്തിയ കുട്ടിയെ പിന്നീട് കാണാതായെന്നായിരുന്നു ലെസ്‌ലിയുടെ ആദ്യമൊഴി. പാല്‍ നിര്‍ബന്ധിച്ച് കുടിപ്പിച്ചപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് അബോധാവസ്ഥയിലായ കുട്ടി മരിച്ചെന്ന് കരുതി ഉപേക്ഷിക്കുയായിരുന്ന് പിന്നീട് മൊഴി തിരുത്തി. ഇക്കാര്യങ്ങളൊന്നും അറിഞ്ഞില്ലെന്ന നിലപാടിലായിരുന്നു സിനി ഇതുവരെ. 

MORE IN BREAKING NEWS
SHOW MORE