അഫ്ഗാനിസ്ഥാനിൽ വാട്സ് ആപ്പിന് വിലക്ക്

whatsapp
SHARE

അഫ്ഗാനിസ്ഥാനിൽ‌ സമൂഹ മാധ്യമങ്ങളായ വാട്സ് ആപ്പിനും ടെലഗ്രാമിനും താത്കാലിക വിലക്കേർപ്പെടുത്താൻ സർക്കാർ നിർദേശം. പുതിയ സാങ്കേതിക വിദ്യ ഉപഭോക്താക്കൾക്കായി അവതരിപ്പിക്കാനാണ് വാട്സ് ആപ്പ് സേവനങ്ങൾ താത്കാലികമായി നിർത്തലാക്കുന്നതെന്നാണ് വിശദീകരണം.

താലിബാൻ, ഐഎസ് ഭീകരർക്കിടയിലും വാട്സ് ആപ്പിന്റെയും ടെലഗ്രാമിന്റെയും ഉപയോഗം വ്യാപകമാണെന്ന് റിപ്പോർട്ടുകളുണ്ട്. നവംബർ ഒന്നു മുതൽ 20 വരെയാണ് വിലക്കുണ്ടാകുകയെന്ന് അഫ്ഗാൻ ടെലികമ്യൂണിക്കേഷൻസ് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അഫ്ഗാനിലെ ആശയ വിനിമയത്തിനുള്ള തടസ്സമല്ല ഇത്, കാരണം ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ഉപയോഗിക്കുന്നതിന് ആർക്കും യാതൊരു  നിയന്ത്രണവുമുണ്ടാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. 

MORE IN WORLD
SHOW MORE