പിസിഒഡി മാത്രമുണ്ടായിരുന്ന എനിക്ക് അവർ നിർദ്ദേശിച്ചത് ഐവിഎഫ്! 6 വർഷത്തെ കാത്തിരിപ്പ്: കുറിപ്പ്

nithya2
SHARE

കുഞ്ഞിക്കാലിനു വേണ്ടിയുള്ള ഒരമ്മയുടെ കാത്തിരിപ്പ്. ആറു വർഷത്തെ കാത്തിരിപ്പിനും കഷ്ടപ്പാടിനും ഒടുവിൽ കുഞ്ഞിക്കാൽ കാണാൻ ഭാഗ്യമുണ്ടായതിനെക്കുറിച്ച് പറയുകയാണ് നിത്യ ശ്രീകുമാർ എന്ന യുവതി. ആ കാത്തിരിപ്പിന്റെ ദൂരവും കൺമണിയുടെ വരവും ഫെയ്സ്ബുക്കിൽ നിത്യ കുറിക്കുമ്പോൾ കണ്ണീരോടെയല്ലാതെ വായിച്ചു തീർക്കാനാകില്ല. പ്രതീക്ഷയറ്റ നിമിഷത്തിൽ ദൈവത്തെ കണ്ട മുഹൂർത്തമായിരുന്നു അതെന്ന് നിത്യ കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

നിങ്ങൾ ദൈവത്തെ കണ്ടിട്ടുണ്ടോ?

എല്ലാ പ്രതീക്ഷയും അസ്തമിച്ച് ഇനി എന്ത് എന്ന് കരുതി നിൽക്കുമ്പോൾ, ഞാൻ ഉണ്ട് കൂടെ, നമ്മൾ ജയിച്ചു വരും എന്ന് പറഞ്ഞ് ദൈവം നിങ്ങളുടെ കൈ പിടിച്ചിട്ടുണ്ടോ?

There is always a light at the end of the tunnel എന്ന വാക്യത്തിന്റെ ആത്മാവ് അറിയാൻ സാധിച്ചിട്ടുണ്ടോ?

ഇന്നേക്ക് കൃത്യം ഒരു വർഷം മുന്നേ ആണ് ഞാൻ അദ്ദേഹത്തോട് ആദ്യമായി സംസാരിക്കുന്നത്.

അതേപ്പറ്റി പറ്റി പറയും മുന്നേ ഒരു ചെറിയ flash back പറയാൻ ഉണ്ട് !

കണ്ണൂർലേക് ശ്രീ transfer ആയി പോകുമ്പോൾ ഉള്ളിൽ ഉണ്ടായിരുന്ന ഏക വിഷമം treatments എങ്ങനെ continue ചെയ്യും എന്ന് മാത്രം ആരുന്നു. അതും ഒരു misscarriage കഴിഞ്ഞിട്ട് കുറച്ച് നാളുകൾ മാത്രം ആയ സമയം.

കണ്ണൂർ എത്തി settle ആയ സമയത്ത് internet നോക്കി ഒരു clinic choose ചെയ്തു. ഏകദേശം 1.5 വർഷം ഞങ്ങൾ അവിടെ വേസ്റ്റ് ചെയ്തു. I repeat, ഞങ്ങൾ വേസ്റ്റ് ചെയ്തു !

അരം + അരം = കിന്നരം എന്ന സിനിമയിൽ ജഗതി പറയുന്ന ഒരു ഡയലോഗ് ഉണ്ട്. K and K ഓട്ടോമൊബൈൽസ് എൻജിന്റെ എല്ലാ വർക്കും ചെയ്യും എന്ന്. സത്യം പറഞ്ഞ ആ clinic നെ പറ്റി ഓർക്കുമ്പോ എനിക്ക് ഇതിൽ കൂടുതൽ നന്നായി ഉപമിക്കാൻ അറിയില്ല. ചെറിയ മെഡിക്കൽ സപ്പോർട്ട് മാത്രം ആവശ്യമുള്ള pcod എന്ന പ്രശ്നം മാത്രം ആണ് എനിക്ക് . അതിനു അവര് എനിക്ക് suggest ചെയ്‌തത്‌ infertility യുടെ അവസാന വാക്കായ ആയ IVF ആണ്. അതും മറ്റു normal treatments ഒന്നും ഒന്ന് try ചെയ്തു നോക്കുക പോലും ചെയ്യാതെ. "നിത്യ എന്തിനാണ് വെറുതെ time വേസ്റ്റ് ചെയ്യുന്നത് IVF ചെയ്യൂ പെട്ടന്നു result ആകുമല്ലോ", ആ ഡയലോഗിൽ ഞങ്ങൾ വീണു. വീട്ടിൽ തന്നെ ധാരാളം doctors ഉണ്ടെങ്കിലും ഈ വിഷയത്തിൽ second ഒപ്പീനിയൻ എടുക്കാൻ തോന്നിയില്ല. ഒരു പക്ഷെ ഞങ്ങളുടെ പ്രൈവസിയിൽ മൂന്നാമതൊരാൾ കടന്നു വരുന്നത് എനിക്ക് ഇഷ്ടമില്ലാത്തത് കൊണ്ടും കൂടി ആവും. ചുരുക്കി പറഞ്ഞാൽ ഞങ്ങൾ കൊണ്ട് പോയി തല വെച്ച് കൊടുത്തു.

കുറെ ക്യാഷ് പോയി എന്ന് മാത്രമല്ല. എനിക്ക് വല്യ പ്രശ്നമൊന്നുമില്ല എന്ന തോന്നല് മാറി ഒരു കുഞ്ഞു എന്നത് നടക്കാത്ത സ്വപ്നം ആയി മാറുന്ന level il എത്തി കാര്യങ്ങൾ. "എന്ത് കൊണ്ടാണ് sir pregnancy continuously fail ആവുന്നത് എന്ന ചോദ്യത്തിന് വൻ കാരണങ്ങൾ ആണ് dr നിരത്തിയത്. അതിൽ ഒന്നായിരുന്നു weight gain. hormone tablets കഴിച്ചാൽ ആരായാലും weight കൂടും. മെഡിസിൻ നിർത്താതെ weight കുറച്ചാൽ chance കൂടും എന്ന് പറഞ്ഞു. കേട്ട പാതി കേൾക്കാത്ത പാതി 32 kg 5 മാസം കൊണ്ട് കുറച്ചു. അതും മരുന്നൊന്നും നിർത്താതെ. ഇനിയും എന്താ പ്രശ്നം എന്ന് ആരാഞ്ഞപ്പോ , കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത പുതിയ പുതിയ level ലേക് treatment നെ കൊണ്ട് പോവുന്നത് വരെ ആയി കാര്യങ്ങൾ. പതിയെ ട്രീറ്റ്മെന്റ് details പരിചയത്തിൽ ഉള്ള മറ്റൊരു ഡോക്ടറോട് discuss ചെയ്തു. നിങ്ങൾ എന്തിനാ ഇത്രയും വലിയ procedures ഒക്കെ ചെയ്യുന്നത്? just stop everything ! ഒരു പേനിനെ കൊല്ലാൻ ആരേലും AK47 എടുക്കുമോ? ഇതാരുന്നു അദ്ദേഹത്തിന്റെ മറുപടി.

പനിയോ ജലദോഷോ, അല്ലേൽ വേണ്ട മറ്റെന്തെങ്കിലും അസുഖത്തിന് ഹോസ്പിറ്റലിൽ പോണ ലാഘവത്തിൽ fertility treatment പോകാൻ പറ്റില്ല. ചിരിക്കുന്ന ഒരു മുഖം പോലും നിങ്ങൾക്ക് അവിടെ കാണാൻ പറ്റില്ല. ഒന്ന് പുഞ്ചിരിച്ചാൽ ആകെ വരുന്ന മറു ചോദ്യം വിവാഹം കഴിഞ്ഞിട്ട് എത്രനാൾ ആയി എന്ന് ആണ്. അടുത്ത ചോദ്യം ട്രീറ്റ്മെന്റ് തുടങ്ങിയിട്ടു എത്ര നാൾ ആയി എന്നാണ്. അതിനപ്പുറം ഒന്നും അവിടെ കേൾക്കാൻ കഴിയില്ല. ആ മാനസികാവസ്ഥയിൽ ഇരിക്കുമ്പോൾ നമ്മുടെ ടോക്കൺ വിളിക്കും, dr വിളിച്ചു കുറെ complicated കാരണങ്ങൾ പറയുന്നു, ഒരു കെട്ട് ഗുളികകൾ ഇൻജെക്ഷൻസ് ഒക്കെ suggest ചെയ്യുന്നു. ഇത്തവണ ശെരിയാവും എന്ന് പ്രതീക്ഷിച്ചു നമ്മൾ പോരുന്നു. എവിടുന്ന്, പിന്നെയും അടുത്ത cycle വീണ്ടും ചെല്ലുന്നു, മെഡിസിൻ വാങ്ങുന്നു പോരുന്നു.. ഇതങ്ങനെ തുടരുന്നു. 'സമയം ആയിട്ടില്ല അതാവും' എന്ന ക്‌ളീഷേ ഡയലോഗ് ഇൽ അടിയുറച്ചു വിശ്വസിക്കുന്നവരായതുകൊണ്ടു നിരാശ ഞങ്ങളെ തൊട്ടില്ല. പകരം pregnancy ക്ക് മുന്നേ ചെയ്തു തീർക്കാൻ ഉള്ള യാത്രകൾ ഒക്കെ enjoy ചെയ്തു കണ്ണൂർ life ആഘോഷം ആക്കി.

അങ്ങനെ ഇരിക്കെ ഒരു ദിവസം പ്രസ്തുത ക്ലിനിക്കിലെ ഡോക്ടർ ഞങ്ങളോട് ഒരു ഉപദേശം : നിങ്ങൾ നിങ്ങളുടെ life അതിന്റെ fullest ഇൽ enjoy ചെയ്യൂ. ഈ കുഞ്ഞു കുഞ്ഞു എന്ന് ചിന്തിച്ചു നടന്നാൽ ജീവിതം ആസ്വദിക്കാൻ പറ്റില്ല. ആ ഒരു ആഗ്രഹം മനസിലെ priority list ഇൽ നിന്ന് മാറ്റു എന്ന്. എന്റെ മറുപടി എന്താകും, എത്ര രൂക്ഷമാകും എന്ന് അറിയാവുന്ന കൊണ്ടാവും ശ്രീ എന്റെ കയ്യിൽ അമർത്തി പിടിച്ചു. തികട്ടി വന്ന മറുപടി ഞാൻ കഷ്ടപ്പെട്ട് ഇറക്കി. വൈകിപ്പിച്ചു വൈകിപ്പിച്ചു ഒരു പരുവം ആകിയിട്ട് പറയുന്ന ഫിലോസോഫി കേട്ടിട്ട് എങ്ങനെ അവിടെ ക്ഷമയോടെ ഇരുന്നു എന്ന് എനിക്ക് അറിയില്ല !

അന്ന് അവിടന്ന് ഇറങ്ങി തിരിച്ചു വീട് വരെ ഞങ്ങൾ ഒന്നും മിണ്ടിയില്ല. അല്ലേൽ വാതോരാതെ സംസാരിക്കുന്ന രണ്ടു പേരാണ് ഞങ്ങൾ. സൂര്യന് കീഴിൽ ഞങ്ങൾക്കു സംസാരിക്കാൻ വിഷയങ്ങൾക്ക് ഒരു പഞ്ഞവും ഒരിക്കലും ഇല്ല. വീട്ടിൽ വന്നു കയറിയ പാടെ ഞങ്ങൾ ഒന്നിച്ചു പറഞ്ഞു : "ഇനി അവിടെ നമുക്ക് പോകണ്ട" ! "വേണ്ട നിത്യാ പോകണ്ട ! മതി എത്രമാത്രം മരുന്നും injections ഉം ആണ് താൻ എടുത്തത്. മതി result നെ പറ്റി ചോദിച്ചാൽ ഫിലോസഫി, ഇനിയും തന്നെ പരീക്ഷിക്കാൻ വിട്ടുകൊടുക്കില്ല " എന്നെ ചേർത്ത് പിടിച്ച് ശ്രീ അത് പറഞ്ഞപ്പോ ഞാൻ അറിയുകയായിരുന്നു കുത്തിവെച്ചതു എന്റെ ദേഹത്ത് ആരുന്നെങ്കിലും വേദനിച്ചു കൊണ്ടിരുന്നത് ശ്രീ ആയിരുന്നു എന്ന് ! എന്ന് വെച്ചാൽ ഒന്നും രണ്ടും അല്ല ദിവസം 3 ഉം നാലും ഇൻജെക്ഷൻ ആരുന്നു അതും 10, 18 ദിവസം... പക്ഷെ ഇനി എവിടെ കാണിക്കും നാട്ടിലേക് എന്ന് transfer ആകും എന്നറിയില്ല. അങ്ങനെ ചിന്തിച്ചു ഇരുന്നപ്പോൾ ആണ്, മണിക്കുട്ടൻ ചേട്ടൻ, ശ്രീയുടെ അളിയൻ പണ്ട് carithas ഹോസ്പ്പിറ്റൽ ലെ dr റെജിയെ പറ്റി പറഞ്ഞത് ശ്രീ എന്നെ ഓർമിപ്പിച്ചത്.

വൈകിട്ട്, വളരെ യാദൃശ്ചികമായി എന്നോട് ഒരു സുഹൃത്തും Carithas ഹോസ്പിറ്റലിൽ ലെ Dr Reji യെ പറ്റി വീണ്ടും പറഞ്ഞത്. (ആളും എന്നെ പോലെ മറ്റൊരു ഹോസ്പിറ്റലിൽ പോയി വളരെ മോശം അനുഭവം ഉണ്ടായ വ്യക്തി ആണ് ) "എന്റെ കേസ് success ആക്കി തന്നതാ. നീ ധൈര്യമായി contact ചെയ്യ്. നല്ല മനുഷ്യൻ ആണ് "

എങ്കിലും നേരിട്ട് കാണാതെ, ആഴ്ചക് ആഴ്ചക് ഉള്ള scanining നടത്താതെ kottayam ഉള്ള dr, കണ്ണൂർ ഉള്ള എന്റെ treatment എങ്ങനെ നടത്തും എന്ന് ഒരു അങ്കലാപ് എനിക്ക് ഉണ്ടാരുന്നു ! രണ്ടും കല്പിച്ചു ഞങ്ങൾ വിളിച്ചു. എന്റെ medical ഹിസ്റ്ററി എല്ലാം കേട്ട ശേഷം അദ്ദേഹം പറഞ്ഞു. ok! തത്കാലം അവിടത്തെ treatment ന് ബ്രേക്ക്‌ കൊടുക്കൂ. ഇത് നമുക്ക് ready ആക്കാം. medicines details ഞാൻ whatsapp ചെയ്തു തരാം. scan എന്തേലും വേണേൽ പറയാം, അവിടന്ന് ചെയ്തിട്ട് report അയച്ചു തന്നാൽ മതി. താൻ പേടിക്കണ്ടടൊ നമ്മൾ ഇത് പെട്ടന്നു തന്നെ ready ആക്കും. I will help you ! ഞാൻ ഉണ്ട് നിങ്ങളുടെ കൂടെ !

2020 ഏറ്റുമാനൂർ ഉത്സവം കൊടിയേറിയ സമയത്തു ആരുന്നു ഈ വാക്കുകൾ എന്നെ തേടി എത്തിയത്. 2021 ഉത്സവം കൊടിയേറുമ്പോൾ എന്റെ അരികിൽ ചൂട് പറ്റി അവൾ കിടപ്പുണ്ട് ! ഞങ്ങളുടെ "അമ്മാളു".

MORE IN SPOTLIGHT
SHOW MORE
Loading...
Loading...