വയസ് 62; പാല് വിറ്റ് നേടുന്നത് ഒരു കോടി രൂപ; നവൽബീന്റെ കഥ

milk-navalbeen
SHARE

പാല് വിറ്റ് ഒരു വർഷം ലഭിക്കുന്നത് ഒരു കോടിയോളം രൂപ. സംഗതി സത്യമാണ്. ഗുജറാത്തിലാണ് സംഭവം. നവൽബീൻ ദൽസംഗാഭായ് എന്ന അറുപത്തിരണ്ട് വയസുകാരിയാണ് പാല് വിറ്റ് മാത്രം ഒരു വർഷം ഒരു കോടി രൂപ സമ്പാദിക്കുന്നത്. ഗുജറാത്തിലെ സ്വന്തം വീട്ടിലാണ് നവൽബീൻ പശു ഫാം ആരംഭിച്ചത്. ഒരു മാസം മൂന്നര ലക്ഷം രൂപയോളമാണ് ലാഭം. 15 പേരാണ് നവൽബീന് വേണ്ടി ജോലി ചെയ്യുന്നവരുടെ എണ്ണം. ഒപ്പം നവൽബീനും. കഴിഞ്ഞ വർഷമാണ് നവൽബീൻ ഫാം ആരംഭിച്ചത്.

ഇപ്പോൾ ഫാമിൽ 80 എരുമകളും, 45 പശുക്കളുമുണ്ട്. അയൽ ഗ്രാമങ്ങളിലും പാല് വാങ്ങാനായി ഇപ്പോൾ ആളുകളെത്തുന്നത് നവൽബീന്റെ ഫാമിലേക്കാണ്. തന്റെ മക്കളേക്കാളേറെ താൻ സമ്പാദിക്കുന്നുണ്ടെന്ന് അഭിമാനത്തോടെ പറയുകയാണ് നവൽബീൻ. ഫാം തുടങ്ങിയ വർഷം 88 ലക്ഷത്തോളം രൂപയാണ് നവൽബീന് ലഭിച്ചത്. ബനസാകാന്ത ജില്ലയിലെ ഏറ്റവും മികച്ച ഗോ സംരക്ഷണത്തിനുള്ള അവാർഡും നവൽബീന് ലഭിച്ചിരുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...