ജിംബ്രൂ എന്ന് വിളിച്ചാൽ പറന്നെന്നും; കോഴികൾക്കും കാവൽ; വിട്ടുപോകാതെ പരുന്ത്

malappuram-neeraj-eagle.JPG.image.845.440
SHARE

കാക്ക കൊത്തിവീഴ്ത്തിയ പരുന്തിനെ സ്വന്തം വീട്ടിലെ അംഗമാക്കി മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി നീരജ്. ജിംബ്രൂട്ടാൻ എന്നാണ് പരുന്തിന്റെ ഓമനപ്പേര്. ജിംബ്രൂ... എന്ന് നീരജ് നീട്ടി വിളിച്ചാലുടൻ ഹാജർ വയ്ക്കും പരുന്ത്. ലോക്ഡൗൺ കാലത്താണ് ജിംബ്രൂട്ടാനെ നീരജിന് ലഭിക്കുന്നത്. ഒരു മാസം മരുന്നും ഭക്ഷണവും നൽകിയാണ് നീരജ് പരുന്തിനെ സുഖപ്പെടുത്തിയത്. പറത്തിവിട്ടിട്ടും 9 മാസമായി വീടിന്റെ പരിസരത്തു തന്നെയുണ്ട് പരുന്ത്. നീരജിന്റെ കൈത്തണ്ടയിൽ വന്നിരുന്നാണ് ഭക്ഷണം കഴിക്കുന്നത്.

രാവിലെയും വൈകിട്ടും ഭക്ഷണം നി‍ബന്ധമാണ് ജിംബ്രൂട്ടന്. വീട്ടുമുറ്റത്ത് അപരിചിതരെ കണ്ടാൽ ശബ്ദം പുറപ്പെടുവിപ്പിച്ച് വരവറിയിക്കും. വീട്ടിലെ 60 നാടൻ കോഴികൾക്കും ജിംബ്രൂട്ടാൻ തന്നെയാണ് കാവൽ. വീട്ടിൽ ആരു വിളിച്ചാലും പറന്നെത്തും. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...