ലുഡോയിൽ അച്ഛന്റെ കള്ളക്കളി; തോറ്റ മകൾ പരാതിയുമായി കോടതിയിൽ

ludo-fail
SHARE

ലുഡോ കളിക്കിടെ കള്ളത്തരം കാണിച്ച് ജയിച്ച അച്ഛനെതിരെ കേസ് കൊടുത്ത് 24കാരിയായ മകൾ. മധ്യപ്രദേശിലെ ഭോപ്പാലിലെ കുടുംബകോടതിയിലാണ് കേസ് എത്തിയിരിക്കുന്നത്. അഭിഭാഷക കൂടിയായ സരിത എന്ന യുവതിയാണ് കേസ് സംബന്ധിച്ച് വിവരം പുറത്തുവിട്ടത്.

‘24 വയസുള്ള യുവതി കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് കോടതിയെ സമീപിച്ചത്. ലുഡോ കളിക്കുന്നതിനിടയിൽ ചതിയിലൂടെ അച്ഛൻ തന്നെ തോൽപ്പിച്ചു. ഇത് അച്ഛനിലുള്ള വിശ്വാസം നഷ്ടമാക്കി. അച്ഛൻ എന്നെ ചതിക്കുമെന്ന് ഞാൻ കരുതിയില്ല.  ഈ ചതി ഒരിക്കലും ക്ഷമിക്കാൻ കഴിയുന്നതല്ല. ഇനി അച്ഛവുമായി ഒരു തരത്തിലും മുന്നോട്ട് പോകാൻ കഴിയില്ല.’ യുവതി പരാതിയിൽ പറഞ്ഞതായി സരിത വെളിപ്പെടുത്തി.

എന്നാൽ പിന്നാട് യുവതിക്ക് നാല് കൗൺസിലിങ്ങുകൾ നൽകിയെന്നും ഇപ്പോൾ യുവതിയുടെ നിലപാടിൽ മാറ്റമുണ്ടെന്നും അഭിഭാഷക വ്യക്തമാക്കി.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...