ഹൃദയം ഹൃദയത്തോട് മിണ്ടിപ്പറയുന്നു: കരുതണം: വിഡിയോ

heart-day
SHARE

ഇന്ന് ലോക ഹൃദയദിനം. എപ്പോഴും നമുക്കായ് മിടിച്ചുകൊണ്ടിരിക്കുന്ന ഹൃദയത്തെ താളപ്പിഴകളില്ലാതെ കാക്കാന്‍ ഒരല്‍പ്പസമയം മാറ്റിവെക്കാം. ചില ഉറപ്പുകള്‍ പാലിക്കാം ജീവിതത്തില്‍. ആരോഗ്യമുള്ള ഹൃദയത്തിനായി ശ്രദ്ധിക്കേണ്ടത് എന്തൊക്ക? നോക്കാം. വിഡിയോ കാണാം. 

A: സുഹൃത്തേ heart healthy അല്ലേ...

B: ഞാനോ? 100 Percent..താങ്കളോ?

A: ഞാനും...എത്രയായി പ്രായം?

B: 40 കഴിഞ്ഞു..

A: താങ്കളുടെ യജമാനന്‍ താങ്കളെ ശ്രദ്ധിക്കാറുണ്ടോ?

B: തീര്‍ച്ചയായും. പോഷകസമൃദ്ധമായ നാരുകളടങ്ങിയ ഭക്ഷണമുണ്ട്..അത് വീട്ടിലുണ്ടാക്കുന്നു..മിതമായി കഴിക്കുന്നു. ചിട്ടയായ വ്യായാമമുണ്ട്. എനിക്ക് മാത്രമല്ലട്ടോ വീട്ടിലെ കൊച്ചുകൂട്ടുകാര്‍ക്കുമുണ്ട്. പുകവലിയില്ല മദ്യപാനമില്ല..അമിതവണ്ണമുണ്ടാകാതിരിക്കാന്‍ ശ്രദ്ധയുണ്ട്..കൂടാതെ സമ്മര്‍ദ്ദം കൊണ്ടോ സംഘര്‍ഷം കൊണ്ടോ എന്നേ ബുദ്ധിമുട്ടിക്കാറില്ല...കൃത്യമായ ഇടവേളകളില്‍ വൈദ്യപരിശോധന, തൊഴിലിടത്തില്‍പോലും കൃത്യമായ പരിചരണം...ഇതൊക്കെ എനിക്ക് ഉറപ്പ് തരുന്നുണ്ട്...

A: താങ്കള്‍ക്കറിയാമോ നമുക്കുണ്ടാവുന്ന രോഗങ്ങളാണ് മനുഷ്യന്റെ മരണനിരക്കുയര്‍ത്തുന്നത്...18ദശലക്ഷം ആളുകള്‍ ഒാരോ വര്‍ഷവും മരിക്കുകയാണെടോ..

B: അതേടോ..പക്ഷേ എന്നുമത് അങ്ങനെയാകില്ല.ചെറിയമാറ്റങ്ങള്‍കൊണ്ട് , വേണ്ടത്ര ശ്രദ്ധകൊണ്ട് ഹൃദയാഘാതവും പക്ഷാഘാതവുമൊക്കെ നമുക്ക് തടയാവുന്നതേയുള്ളു. ഈ വര്‍ഷത്തെ ഹൃദയദിനത്തിലെ ആഹ്വാനം നമുക്കും ഏറ്റെടുക്കാം. എന്റെ ഹൃദയത്തില്‍ നിന്ന് താങ്കളുടെ ഹൃദയത്തിലേക്ക് അവിടെനിന്ന് എല്ലാരുടേയും ഹൃദയത്തിലേക്ക്...പകരാം കരുതലിന്റെ ഉറപ്പ്..

MORE IN SPOTLIGHT
SHOW MORE
Loading...
Loading...