മോദി പ്രധാനമന്ത്രിയാകുമെന്ന് പ്രവചനം; ശബരിമല ചൂണ്ടി ട്രോളൻമാരും: ചർച്ച

santhosh-nair
SHARE

പ്രവചന കുലപതി കലിയുഗ ജ്യോതിഷ്യൻ എന്ന പേരിൽ ഡോ: സന്തോഷ് നായർ സമൂഹമാധ്യമങ്ങളിൽ നടത്തുന്ന ജ്യോതിഷ്യ പ്രവചനത്തിൽ കൈവച്ച് ട്രോളൻമാരും. 2019 ൽ ലോകത്ത് ഏറ്റവും കൂടുതൽ പ്രവചനം നടത്തിയ ആൾ താനാണെന്നും ലോക റെക്കാർ‍ഡ് ആണെന്നും സന്തോഷ് അവകാശപ്പെടുന്നു. ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ഇയാൾ നടത്തിയ പ്രവചനമാണ് സമൂഹമാധ്യമങ്ങൾ ഇയാൾക്കെതിരെ പ്രയോഗിക്കുന്നത്. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കില്ലെന്നും തന്റെ പ്രവചനം ശരിയായെന്നും ചൂണ്ടിക്കാട്ടി ഒക്ടോബർ 23–ാം തീയതി ഇയാൾ ഒരു വിഡിയോ ചെയ്തിരുന്നു. ശബരിമലയിൽ സ്ത്രീകൾ കയറിയാൽ അനുഭവിക്കുമെന്നും ഇയാൾ പറയുന്നു. 

ഭൂലോകത്ത് 2019 ൽ അഞ്ജാതരോഗം പിടിപ്പെടുമെന്നാണ് ഇയാളുടെ  പ്രവചനം. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 225 സീറ്റോളം നേടി മുന്നോട്ടു വരുമെന്നും നരേന്ദ്രമോദി ഒരിക്കൽ കൂടി പ്രധാനമന്ത്രിയാകുമെന്നും ഇയാൾ പ്രവചിക്കുന്നു. ലോക്സസഭാ തെരഞ്ഞെടുപ്പിൽ 12 സീറ്റും യുഡിഎഫും 6 സീറ്റ് എൽഡിഎഫ് നേടുമെന്നും ഇയാൾ പറയുന്നു.  കേരളത്തിൽ രണ്ടു ലോക് സഭാ സീറ്റിൽ ബിജെപി ശ്രദ്ധേയമായ പ്രകടനം നടത്തുമെന്നുമാണ് പ്രവചനം. ശ്രദ്ധേയമായ 41 പ്രവചനങ്ങളാണ് ഇയാൾ നടത്തുന്നത്. എന്നാൽ ഇയാളെ ട്രോളി സമൂഹമാധ്യമങ്ങൾ രംഗത്തു വന്നു. ഇതെല്ലാം സ്വപ്നം മാത്രമാണെന്നും  പത്രം വായിക്കുന്ന ആർക്കും പറയാൻ പറ്റുന്നതാണെന്നും ഇതെന്നും സമൂഹമാധ്യമങ്ങൾ‌ പറയുന്നു.

MORE IN SPOTLIGHT
SHOW MORE