ശരീരത്തിന്റെ പാതി തീവണ്ടിയെടുത്തു, സിനിമാക്കഥ പോലെ ദേവ് മിശ്രയുടെ ജീവിതം

dev-mishra-1
SHARE

ശരീരത്തിൻറെ പാതി തീവണ്ടിയെടുത്തിട്ടും, മനശക്തികൊണ്ട് അസാധാരണജീവിതം നയിക്കുന്ന ഒരു ചെറുപ്പക്കാരനെ പരിചയപ്പെടാം. ബീഹാർസ്വദേശി ദേവ് മിശ്ര. തളരാത്ത മനസുമായി പുതിയഉയരങ്ങൾ കീഴടക്കാനുള്ള കഠിനപ്രയത്നത്തിലാണ് ഇദ്ദേഹം. 

ദേവ് മിശ്ര, വയസ് 21, സ്വദേശം ബീഹാർ, കടന്നുപോയകാലം സിനിമാതിരകഥപോലെ. അന്നായിരുന്നു ആസംഭവം, രണ്ടരവർഷംമുൻപ്. നാട്ടിൽനിന്ന് ഹൈദരാബാദിലെ ജോലിസ്ഥലത്തേക്കുള്ള ട്രെയിൻയാത്രയ്ക്കിടെ. പ്രതീക്ഷകൾക്കുമീതെ കരിനിഴൽവീഴ്ത്തി, ശരീരത്തിൻറപാതിയും ഒപ്പം ജീവനുംബാക്കിവച്ച് ആ തീവണ്ടി മുന്നോട്ടുപാഞ്ഞു. പിന്നെ, മാസങ്ങളോളമുള്ള ആശുപത്രിവാസം. അരയ്ക്കുതാഴെയില്ലെന്ന യാഥാർഥ്യം ഉൾക്കൊണ്ട ദേവ് പക്ഷെ, തന്നിലേക്കുതുറിക്കുന്ന സഹതാപകണ്ണുകളെ പുഞ്ചിരികൊണ്ട് നേരിട്ടു. പിന്നെ, ഒരുകാര്യം ഉള്ളിലുറപ്പിച്ചു. മുറിഞ്ഞുപോയിടത്തുനിന്ന് തുടങ്ങണം. കിടക്കയില്‍ തീരാനുള്ളതല്ല, ഉയരങ്ങളിലേക്ക് പറക്കാനുള്ളതാണ് ജീവിതമെന്ന് മനസിലുരുവിട്ടു. കൊണ്ടുനടന്ന ആഗ്രഹങ്ങൾ നിറവേറണം. തൻറെമുഖം ലോകംകാണണം, ജീവതം ആർക്കെങ്കിലുമൊക്കെ പ്രചോദനമാകണം. 

കൃത്രിമകാല്‍വയ്ക്കാൻ ശ്രമംനടത്തിയെങ്കിലും നാലുലക്ഷംരൂപ ചെലവുവരുമെന്നറിഞ്ഞപ്പോൾ അതുപേക്ഷിച്ചു. ആരുടെമുന്നിലും കൈനീട്ടിയില്ല. അതിനാകില്ല. ഇപ്പോൾ, ചെറുപ്പംമുതൽ മനസിൽകൊണ്ടുനടന്ന നർത്തകനെന്ന പേരിലേക്ക് ഉയരാന്‍ മുംബൈ ബാന്ദ്രയിൽ കഠിനപ്രയത്നത്തിലാണ് ദേവ്. ടിവി റിയാലിറ്റി ഷോപോലെ വലിയവേദികൾ മാത്രംലക്ഷ്യം. 

MORE IN SPOTLIGHT
SHOW MORE