സണ്ണി ലിയോണിനോട് കര്‍ണാടക "കടക്ക് പുറത്ത് "

sunny-leon
SHARE

സണ്ണി ലിയോണിന്റെ ന‍ൃത്തച്ചുവടുകള്‍ക്കൊപ്പം 2018നെ വരവേല്‍ക്കാനുളള ഒരുക്കത്തിലായിരുന്നു കര്‍ണാടക . ഇതിനിടെയാണ് പരിപാടിക്ക് കര്‍ണാടക സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. ബെംഗളൂരുവിലെ ഒരു ഹോട്ടലാണ് പുതുവല്‍സര ആഘോഷങ്ങളുടെ ഭാഗമായി സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പാര്‍ട്ടി ഒരുക്കിയിരിക്കുന്നത്.

സണ്ണി നൈറ്റ് ഇന്‍ ബെംഗളൂരു എന്ന് പേരിട്ടിരിക്കുന്ന പാര്‍ട്ടിയുടെ ടിക്കറ്റുകള്‍ ഭൂരിഭാഗവും വിറ്റുതീര്‍ന്നു. 2017 ഒന്ന് തീര്‍ന്നുകിട്ടാന്‍ സണ്ണി ആരാധകര്‍ കാത്തിരിക്കുമ്പോഴാണ് കന്നഡ അനുകൂല സംഘടയുടെ പ്രതിേഷധം . കന്നഡ രക്ഷണ വേദികയുടെ യുവജന വിഭാഗമായ യുവസേനയാണ് സണ്ണിയെ കര്‍ണാടകയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് വെല്ലുവിളിച്ചിരിക്കുന്നത്. 'സണ്ണി ലിയോണിന്റെ ചരിത്രം എല്ലാവര്‍ക്കും അറിയാം. കന്നഡികയോ ഇന്ത്യക്കാരിയോ അല്ല. കര്‍ണാടകയുെട സംസ്കാരം തകര്‍ക്കാന്‍ അനുവദിക്കില്ല' എന്നിങ്ങനെ പോകുന്നു യുവസേനയുടെ വാദങ്ങള്‍ .ഇതോടെ സര്‍ക്കാര്‍ സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പരിപാടിക്ക് അനുമതി നിഷേധിച്ചു.

sunny-leon-party

കേരളത്തിലേയ്ക്ക് ക്ഷണിച്ച് ആരാധകര്‍ 

2999 രൂപ മുതല്‍ 7999 രൂപവരെയായിരുന്നു ടിക്കറ്റ് നിരക്ക് .നൃത്തപരിപാടിക്ക് അനുമതി നിഷേധിച്ചതോടെ സണ്ണി ആരാധകരും രംഗത്തെത്തി. കന്നഡ ചിത്രത്തില്‍ അതിഥി വേഷത്തില്‍ അഭിനയിച്ചിട്ടുള്ള സണ്ണി ലിയോണ്‍ ഇതാദ്യമായല്ല നൃത്തപരിപാടി അവതരിപ്പിക്കാന്‍ ബെംഗളൂരുവില്‍ എത്തുന്നത്. അന്നൊന്നുമില്ലാത്ത പ്രതിഷേധം ഇപ്പോഴെന്തിനെന്നാണ് ആരാധകരുടെ ചോദ്യം . ഇതിനിടെ സണ്ണിയെ കേരളത്തിലേയക്ക്് ക്ഷണിക്കാനും മലയാളികള്‍ മറന്നില്ല. ബെംഗളൂരുവിലേയ്ക്കില്ലങ്കില്‍ കേരളത്തിലേയ്ക്ക് പോരെന്നായിരുന്നു ട്വിറ്ററില്‍ ആരാധകരുടെ കമന്റ്.

MORE IN SPOTLIGHT
SHOW MORE