കോഹ്‌ലി-അനുഷ്ക വിവാഹ വിഡിയോ, ചിത്രങ്ങൾ

kohli-anushka-2
SHARE

വിരാട് കോഹ്‌ലി അനുഷ്ക ജോഡികളുടെ നാലു വർഷത്തെ പ്രണയം ഒരു ബോളിവുഡ് സിനിമപോലെ സംഭവബഹുലമായിരുന്നു. കാത്തിരിപ്പുകൾക്കൊടുവിൽ ഇറ്റലിയിലാണ് ഇവരുടെ പ്രണയം പൂവണിഞ്ഞത്. ജീവിതത്തോടും കളിയോടുമുള്ള സത്യസന്ധത പ്രണയത്തിലും കാണിച്ച കോഹ്‍ലി ഒന്നും മറച്ചുവച്ചില്ല. ക്രിക്കറ്റ് യാത്രകളിലും പൊതുവേദികളിലും അവർ ഒരുമിച്ചു പ്രത്യക്ഷപ്പെട്ടു. വിവാഹ അഭ്യൂഹങ്ങൾക്കു വിരാമമിട്ട് കോഹ്‍ലി  വിവാഹചിത്രം ട്വീറ്റ് ചെയ്തു. ‘‘ എല്ലാവർക്കും നന്ദി. ഇനിയീ പ്രണയയാത്രയിൽ ഞങ്ങളൊന്നിച്ച് ’’ – പിങ്ക് നിറമുള്ള തലപ്പാവണിഞ്ഞ കോഹ്‍ലിയെ വിടർന്ന റോസാപ്പൂക്കൾ കോർത്ത വരണമാല്യമണിയിക്കാനൊരുങ്ങുന്ന അനുഷ്കയുടെ ചിത്രം മിനിറ്റുകൾക്കുള്ളിൽ വൈറലായി.

‘വിരുഷ്ക ’ എന്ന ഹാഷ് ടാഗുമായി പതിനായിരങ്ങൾ ചിത്രം റീട്വീറ്റ് ചെയ്തു. വിരാട് ട്വിറ്ററിൽ പങ്കുവച്ച ചിത്രം അരമണിക്കൂറിനുള്ളിൽ 69000 പേർ ലൈക്ക് ചെയ്തു. ഗോൾഡൻ കുന്ദൻ ജ്വല്ലറി മാലകളും പരമ്പരാഗത എംബ്രോയ്ഡറി വർക്കുകൾ ചെയ്ത ലഹങ്കയുമാണ് അനുഷ്ക അണിഞ്ഞത്. ബ്രൈഡൽ ഷെർവാണിയും തലപ്പാവുമണിഞ്ഞാണ് കോ‍ഹ്‍ലി വന്നത്.

kohli-anushka

2013ൽ ഒരു പരസ്യചിത്രത്തിൽ ഒരുമിച്ചതോടയാണ് ഇരുവരും സൗഹൃദത്തിലാകുന്നത്. സൗഹൃദം പ്രണയമാകാൻ അധികം നാൾവേണ്ടി വന്നില്ല. പൊതുവേദികളിൽ ഇരുവരെയും ഒരുമിച്ച് കാണാൻ തുടങ്ങിയതോടെ പാപ്പരാസികണ്ണുകൾ ഇവർക്കുപിറകേയായി. ഒരുമിച്ച് ചെലവഴിക്കാൻ കിട്ടുന്ന ഒരു അവസരവും പ്രണയജോഡികൾ പാഴാക്കാറില്ലായിരുന്നു. 2014ൽ ഇന്ത്യൻ ടീം ന്യൂസിലാൻഡിൽ ടെസ്റ്റിന് എത്തിയപ്പോൾ അനുഷ്കയും അവിടെയെത്തി. 

Thumb Image

ബോംബെവെൽവെറ്റിന്റെയും പികെയുടെയും ഷൂട്ടിങ്ങ് സെറ്റുകളിൽ കോഹ്‍‌ലിയും സർപ്രൈസ് സന്ദർശനം നടത്തി, പ്രണയിനിയെ സന്തോഷിപ്പിച്ചു. 2014ൽ ശ്രീലങ്കയുമായുള്ള കളി കോഹ്‌ലിയുടെ കരിയറിലെ നാഴികകല്ലായിരുന്നു. ആ കളിയുടെ ഇടയ്ക്ക് ഗ്രൗണ്ടിൽവച്ച് ഗാലറിയിൽ ഇരുന്ന അനുഷ്കയ്ക്ക് നേരെ ബാറ്റുയർത്തി ഫ്ലൈയിങ് കിസ് നൽകിയതിലൂടെ ഇരുവരും പരസ്യമാക്കുകയായിരുന്നു, 'ഞങ്ങൾ പ്രണയത്തിലാണ്'. വിരാടിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പിടികൊടുത്തിരുന്നില്ലെങ്കിലും അനുഷ്കയും പ്രണയം പലഅവസരങ്ങളിലും തുറന്ന് സമ്മതിച്ചിട്ടുണ്ട്. 

anushka-kohli-wedding

ബോംബെവെൽവെറ്റിന്റെയും പികെയുടെയും ഷൂട്ടിങ്ങ് സെറ്റുകളിൽ കോഹ്‍‌ലിയും സർപ്രൈസ് സന്ദർശനം നടത്തി, പ്രണയിനിയെ സന്തോഷിപ്പിച്ചു. 2014ൽ ശ്രീലങ്കയുമായുള്ള കളി കോഹ്‌ലിയുടെ കരിയറിലെ നാഴികകല്ലായിരുന്നു. ആ കളിയുടെ ഇടയ്ക്ക് ഗ്രൗണ്ടിൽവച്ച് ഗാലറിയിൽ ഇരുന്ന അനുഷ്കയ്ക്ക് നേരെ ബാറ്റുയർത്തി ഫ്ലൈയിങ് കിസ് നൽകിയതിലൂടെ ഇരുവരും പരസ്യമാക്കുകയായിരുന്നു, 'ഞങ്ങൾ പ്രണയത്തിലാണ്'. വിരാടിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പിടികൊടുത്തിരുന്നില്ലെങ്കിലും അനുഷ്കയും പ്രണയം പലഅവസരങ്ങളിലും തുറന്ന് സമതിച്ചിട്ടുണ്ട്. 

കേണൽ അജയ്കുമാർ ശർമയുടെയും അഷിമ ശർമയുടെയും മകളായ അനുഷ്ക ആർമി സ്കൂളിലും ബാംഗ്ലൂർ മൗണ്ട് കാർമൽ കോളജിലുമാണ് പഠിച്ചത്. 2008 ൽ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചാണ് വിരാട് ദേശീയ ശ്രദ്ധ നേടുന്നത്.ഡൽഹി ഉത്തം നഗർ സ്വദേശി. പരേതനായ അഭിഭാഷകൻ പ്രേംകോഹ്‍ലിയുടെയും സരോജയുടെയും മകനാണ്.

kohli-anushka-3
MORE IN SPOTLIGHT
SHOW MORE