ശതാബ്ദിസഞ്ചാരം ഇനി 'അനുഭൂതി'യിലാകാം

anubhuthi-coach
SHARE

ഇന്ത്യൻ റയിൽവേയുടെ മുഖംമിനുക്കൽ നടപടിയുടെ ഭാഗമായി ആഡംബര ട്രെയിനുകളും പുതിയ കോച്ചുകളുമൊക്കെ അടുത്തകാലത്തായി ധാരാളമെത്തിയിരുന്നു. ഇതിന്‍റെ ഭാഗമായുള്ള മറ്റൊരു മാറ്റത്തിന് തയ്യാറെടുക്കുകയാണ് ശതാബ്ദി ട്രെയിനുകൾ. നിലവിലോടുന്ന ട്രെയിനുകളിൽ പുതിയ അത്യാഡംബര 'അനുഭൂതി' കോച്ചുകൾ കൂട്ടിച്ചേർക്കാനൊരുങ്ങുകയാണ് റയിൽവേ. ചെന്നൈയിൽ കോച്ചുകളുടെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായിവരികയാണ്. ‌  

എന്താണ് 'അനുഭൂതി' കോച്ച് 

ആഡംബരംകുറയാതെ മികച്ച യാത്രാസുഖം പ്രധാനംചെയ്യുന്ന എ.സി കോച്ചുകളാണ് അനുഭൂതി. നിലവിൽ പത്ത് കോച്ചുകളാണ് ചെന്നൈയിലെ ഫാക്ടറിയിൽ പണി പൂർത്തീകരിക്കുന്നത്. ഇതിൽ രണ്ടെണ്ണംവീതം വെസ്റ്റേൺ, സെൻട്രൽ റയിൽവേയ്ക്ക് ലഭിക്കും. ബാക്കിയുള്ള ആറുകോച്ചുകൾ നോർത്തേൺ റയില്‍വേയ്ക്കായിരിക്കും.  സെൻട്രൽ റയിൽവേയുടെ രണ്ട് കോച്ചുകളും മുംബൈയിൽനിന്നുള്ള ശതാബ്ദി ട്രെയിനുകളിൽ ഉൾപ്പെടുത്തുമെന്നാണ് അധികൃതർ അറിയിക്കുന്നത്. കൂടുതൽ കോച്ചുകളെത്തുന്ന മുറയ്ക്ക് മറ്റിടങ്ങളിലേക്കും വ്യാപിപ്പിച്ചേക്കും.  

sadabdhi

'അനുഭൂതി'യുടെ പ്രത്യേകതകൾ 

ഒരു വിമാനത്തിനുള്ളില്‍ ലഭിക്കുന്ന സൗകര്യമെല്ലാം അനുഭൂതിയിൽ യാത്രക്കാരന് അനുഭവിക്കാം. ഇളംനീലനിറത്തിനുള്ള ഓരോ കോച്ചിനുള്ളിലും 56പേർക്കുള്ള സീറ്റുകളേയുണ്ടാകൂ. സെൻട്രലൈസ്ഡ് എ.സി, ആവശ്യത്തിനനുസരിച്ച് പിന്നിലേക്ക് ക്രമീകരിക്കാവുന്ന സെമി-സ്ലീപ്പർ സീറ്റുകൾ. ഓരോസീറ്റുകളിലും എൽസിഡി സ്ക്രീൻ, യുഎസ്‍ബി സ്ലോട്ട്, മൊബൈൽ ചാര്‍ജിങ് പൊയിൻറുകൾ, പുറംകാഴ്ചകളെ മറയ്ക്കാത്ത വീതീയേറിയ സൈഡ്ഗ്ലാസുകൾ, ബയോ ടോയ്‍ലറ്റുകൾ. ഒപ്പം, സ്ഥലപരിമിതി ഒഴിവാക്കാൻ സീറ്റുകൾ തമ്മിൽ മികച്ച അകലവും നൽകിയിട്ടുണ്ട്.

MORE IN SPOTLIGHT
SHOW MORE