21,494 മാരുതി ഡിസയറുകൾ തിരിച്ചു വിളിക്കുന്നു, എന്തുകൊണ്ട് ?

maruti-dzire
SHARE

മാരുതിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന മോഡലുകളിലൊന്നായിരുന്ന സ്വിഫ്റ്റ് ഡിസയർ തിരിച്ചു വിളിക്കുന്നു. റിയര്‍ വീല്‍ ഹബ്ബിലുണ്ടായ നിര്‍മ്മാണ പിഴവിന്റെ പേരിലാണ് തിരിച്ചു വിളിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 23 നും ജൂലായ് 10 നുമിടയ്ക്ക് നിര്‍മ്മിച്ച 21,494 മാരുതി സ്വിഫ്റ്റ് ഡിസൈറുകളിലാണ് നിര്‍മ്മാണ പിഴവ് കണ്ടെത്തിയിരിക്കുന്നത്.  മാരുതി സുസൂക്കിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്.

തകരാറുകൾ കണ്ടെത്തിയവ തിരിച്ചു വിളിച്ച് റിയര്‍ വീല്‍ ഹബ്ബ് മാറ്റി നല്‍കാനാണ് മാരുതിയുടെ നീക്കം. ഉപഭോക്താക്കൾക്കു അടുത്തുള്ള മാരുതി സർവീസ് സെന്ററിൽ പോയി കാർ പരിശോധിപ്പിക്കാം. തകരാർ കണ്ടെത്തിയാൽ സൗജന്യമായി റിയർ വീൽ ഹബ് മാറ്റിക്കൊടുക്കും.

2008ലാണ് മാരുതി സ്വിഫ്റ്റ് ഡിസയർ പുറത്തിറക്കുന്നത്. 2012 ൽ ഇത് അപ്ഡേറ്റ് ചെയ്തെത്തി. മൂന്നാം തലമുറയിൽപ്പെട്ട ഡിസയര്‍ 2015ല്‍ പുറത്തുവന്നു. ഈ വര്‍ഷം മുതല്‍ മാരുതി സുസുകി ഡിസയര്‍ എന്നപേരിലാണ് നാലാം തലമുറക്കാരന്‍ എത്തിയത്.

MORE IN SPOTLIGHT
SHOW MORE